എ.ഡി.ജി.പിയുടെ പേരില്‍ വ്യാജ സന്ദേശം: മലപ്പുറം പൊലീസ് കേസെടുത്തു
text_fieldsമലപ്പുറം: സിവില്‍സ്റ്റേഷന്‍ വളപ്പില്‍ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് ദക്ഷിണമേഖല എ.ഡി.ജി.പി ബി. സന്ധ്യയുടേതെന്ന വ്യാജേന പ്രചരിക്കുന്ന സന്ദേശത്തില്‍ മലപ്പുറം പൊലീസ് കേസെടുത്തു. ‘‘മലപ്പുറത്തുകാര്‍ക്ക് ഗൗരവമായ മുന്നറിയിപ്പ്. ഇനി ബോംബ് കണ്ടെടുത്താല്‍ പട്ടാളഭരണം ഏര്‍പ്പെടുത്തും, സൂക്ഷിക്കുക, നമ്മുടെ നാട് അപകടത്തിലാണ്’’ എന്നിങ്ങനെയുള്ള വാചകങ്ങളടങ്ങിയ ഓഡിയോയാണ് എ.ഡി.ജി.പിയുടെ സന്ദേശമാണിതെന്ന ടെക്സ്റ്റിനൊപ്പം വാട്സ്ആപ്പില്‍ പ്രചരിച്ചത്. ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം ‘മാധ്യമം’ വാര്‍ത്ത നല്‍കിയിരുന്നു. തുടര്‍ന്ന്, ജില്ല സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി, എസ്.പി ദേബേഷ്കുമാര്‍ ബഹ്റക്ക് റിപ്പോര്‍ട്ട് നല്‍കി. ഇദ്ദേഹം റിപ്പോര്‍ട്ട് സൈബര്‍ സെല്ലിന് കൈമാറി അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടു. അന്വേഷണത്തില്‍ ജില്ലയില്‍ മതസ്പര്‍ധയുണ്ടാക്കി ക്രമസമാധാനം തര്‍ക്കുകയെന്ന ഉദ്ദേശ്യത്തോടെ വ്യാജമായി നിര്‍മിച്ചതാണ് വോയ്സ് ക്ളിപ്പെന്ന് കണ്ടത്തെി.
തുടര്‍ന്നാണ് ഐ.പി.സി 153 എ വകുപ്പ് പ്രകാരം കേസെടുത്തത്. ഉറവിടമന്വേഷിക്കാന്‍ ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സി.കെ. ബാബുവിന്‍െറ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. സംഭവം ശ്രദ്ധയില്‍പെട്ടതായും വ്യാജമാണെന്നും എ.ഡി.ജി.പിയുടെ ഓഫിസ് ചൊവ്വാഴ്ച അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.