മലപ്പുറം സ്ഫോടനം: വ്യക്തമായ സൂചന ലഭിക്കാത്തത് തടസ്സമാകുന്നു
text_fieldsമലപ്പുറം: സിവില്‍ സ്റ്റേഷന്‍ വളപ്പിലെ സ്ഫോടനത്തില്‍ വ്യക്തമായ തുമ്പ് ലഭിക്കാത്തത് അന്വേഷണത്തിന് തടസ്സമാകുന്നു. ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും കാര്യമായി മുന്നേറാന്‍ പൊലീസിനായിട്ടില്ല. സ്ഫോടനം നടന്ന വാഹനത്തിന് സമീപത്തെ കാറിലിരുന്നയാള്‍ പറഞ്ഞതല്ലാതെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഇദ്ദേഹത്തെ ആശ്രയിച്ച് പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം തയാറാക്കാന്‍ പദ്ധതി ഉണ്ടായിരുന്നുവെങ്കിലും വ്യക്തമായ രൂപമില്ലാത്തതിനാല്‍ ഉപേക്ഷിച്ചു.
സംഭവസമയത്ത് കണ്ടയാളുടെ വേഷം മാത്രമാണ് ദൃക്സാക്ഷി പറഞ്ഞത്. ഇതുപ്രകാരം രേഖാചിത്രം ഉണ്ടാക്കാനാകില്ളെന്ന് ഡിവൈ.എസ്.പി പി.ടി. ബാലന്‍ പറഞ്ഞു. വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചിരുന്നെങ്കിലും പൊതുജനങ്ങളില്‍ നിന്ന് പ്രതികരണം ലഭിച്ചിട്ടില്ല. സ്ഫോടനം നടന്ന വാഹനം നിര്‍ത്തിയിട്ടിരുന്ന കോടതി കെട്ടിടത്തില്‍ സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍, കോടതിയിലത്തെിയവര്‍, സിവില്‍ സ്റ്റേഷനിലെ മറ്റ് ജീവനക്കാര്‍ തുടങ്ങി നൂറിലേറെ പേരില്‍ നിന്ന് മൊഴിയെടുത്തിട്ടുണ്ട്. വ്യക്തമായ സൂചന ഇവരില്‍ നിന്നും ലഭിച്ചില്ല.
സംഭവസ്ഥലത്തുനിന്ന് ശേഖരിച്ച വസ്തുക്കള്‍ അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കി ഫോറന്‍സിക് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. ഇതിന്‍െറ പരിശോധനയില്‍ കൂടുതല്‍ വ്യക്തത കിട്ടും എന്ന പ്രതീക്ഷയിലാണ്. തമിഴ്നാട്, കര്‍ണാടക, ആന്ധ്ര, കൊല്ലം എന്നിവിടങ്ങളില്‍ സ്ഫോടനം നടത്തിയവര്‍ തന്നെയാകാം മലപ്പുറത്തെ സ്ഫോടനത്തിന് പിന്നിലുമെന്നാണ് അന്വേഷണസംഘത്തിന്‍െറ അനുമാനം. ഇതില്‍ ഏതിലെങ്കിലും ഒരാള്‍ പിടിയിലായാല്‍ മുഴുവന്‍ കേസുകളുടെയും ചിത്രം തെളിയുമെന്നും പ്രതീക്ഷിക്കുന്നു.
ഉത്തരമേഖലാ എ.ഡി.ജി.പി സുധേഷ്കുമാര്‍ തിങ്കളാഴ്ച സംഭവസ്ഥലം സന്ദര്‍ശിച്ചു. പുരോഗതിയുണ്ടെന്ന് പറയാനാകില്ളെന്നും പെട്ടെന്ന് പ്രതിയെ പിടിക്കാന്‍ പൊലീസിന് മാജിക്കറിയില്ളെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക അന്വേഷണസംഘത്തിന് പുറമെ പുറത്തുനിന്നുള്ള സംഘവും അന്വേഷിക്കുന്നുണ്ട്. സാക്ഷിയില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പ്രകാരം രേഖാചിത്രം തയാറാക്കാനാകില്ളെന്നും എ.ഡി.ജി.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.