ജയിലിൽ ആത്മഹത്യാശ്രമം; മലപ്പുറം സ്ഫോടനക്കേസ് മുഖ്യപ്രതി ഗുരുതരാവസ്ഥയിൽ
text_fieldsതൃശൂർ: മലപ്പുറം കലക്ടറേറ്റ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയും ബേസ് മൂവ്മെൻറ് സംഘാംഗവുമായ മധുര ഇസ്മായിൽപുരം സ്വദേശി അബ്ബാസ് അലി (27) വിയ്യൂർ ജയിലിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ. ചൊവ്വാഴ്ച പുലർച്ചെയാണ് ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്.
തീവ്രപരിചരണ വിഭാഗത്തിൽ വെൻറിലേറ്ററിലാണെന്നും തൂങ്ങിമരിക്കാൻ ശ്രമിച്ചതിെൻറ മുറിവുകളുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു. രണ്ടുദിവസമായി ജയിലിൽ ദേശീയ അന്വേഷണ ഏജൻസിയുടെ ഹൈദരാബാദ് യൂനിറ്റ് മേധാവി പ്രദീപ് അംബേദ്കറിെൻറ നേതൃത്വത്തിൽ നാലംഗ സംഘം അബ്ബാസിനെ ചോദ്യം ചെയ്യുകയായിരുന്നു.
2016 കേരളപ്പിറവി ദിനത്തിലാണ് മലപ്പുറം കലക്ടറേറ്റ് വളപ്പിലെ കോടതിക്ക് മുന്നിൽ നിർത്തിയിട്ട ഹോമിയോ ഡി.എം.ഒയുടെ കാറിൽ സ്ഫോടനമുണ്ടായത്. നവംബർ 27നാണ് അബ്ബാസ് അലിയടക്കം നാലുപേരെ ചെെന്നെയിൽനിന്ന് ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത്.
നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമത്തിെല (യു.എ.പി.എ) 310, 15, 16, 18, 20, ഇന്ത്യൻ ശിക്ഷാനിയമം 120 ബി, 120, 121 എ, 427, സ്ഫോടക വസ്തു ഉപയോഗിക്കുന്നതിനെതിരായ നിയമത്തിലെ മൂന്ന്(എ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. 2016 ജൂൺ 15ന് കൊല്ലം കലക്ടറേറ്റ് വളപ്പിലുണ്ടായ സ്ഫോടനത്തിന് പിന്നിലും അബ്ബാസ് അലിയടക്കമുള്ളവരാണെന്ന് കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.