മലപ്പുറം ഉപതെരഞ്ഞെടുപ്പ്: കമൽ ഉൾപ്പടെ നാലുപേർ സി.പി.എമ്മിന്‍റെ പരിഗണനാ പട്ടികയിൽ
text_fieldsതിരുവനന്തപുരം: മലപ്പുറം ലോക്സഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ സി.പി.എമ്മില്‍ നാലോളം പേരുകള്‍ പരിഗണനയില്‍. ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍, ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്‍റ് അഡ്വ. മുഹമ്മദ് റിയാസ് എന്നിവരടക്കമുള്ള പേരുകളാണ് വെള്ളിയാഴ്ച ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉയര്‍ന്നത്. കഴിഞ്ഞ തവണ മങ്കട നിയമസഭ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായിരുന്ന ടി.കെ. റഷീദ് അലി, പാര്‍ട്ടി ജില്ല കമ്മിറ്റി അംഗവും എസ്.എഫ്.ഐ അഖിലേന്ത്യ മുന്‍ വൈസ് പ്രസിഡന്‍റുമായ അഡ്വ.സി.എച്ച്. ആഷിഖ് എന്നിവരുടെ പേരുകളും സാധ്യത പട്ടികയിലുണ്ട്. ശനിയാഴ്ച ചേരുന്ന സി.പി.എം മലപ്പുറം ജില്ല സെക്രട്ടേറിയറ്റ്, ജില്ല കമ്മിറ്റിയോഗങ്ങളില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച നടക്കും. ജില്ല തലത്തിലെ അഭിപ്രായവും പുതിയ നിര്‍ദേശവും പരിഗണിച്ചാകും അന്തിമ തീരുമാനമെടുക്കുക. സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള പ്രാഥമിക ചര്‍ച്ച മാത്രമാണ് സെക്രട്ടേറിയറ്റില്‍ നടന്നത്.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്നനിലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയതും വര്‍ഗീയ വാദികള്‍ക്കെതിരെ ശക്തമായി നിലപാട് സ്വീകരിച്ചതും മൂലം പൊതുസമൂഹത്തിന്‍െറ ശ്രദ്ധ പിടിച്ചുപറ്റാന്‍ കമലിന് കഴിഞ്ഞിട്ടുണ്ട്. അഖിലേന്ത്യ തലത്തില്‍ ഡി.വൈ.എഫ്.ഐയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതും ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്നതും പരിഗണിച്ചാല്‍ മുഹമ്മദ് റിയാസിന് സാധ്യതയേറും. ആഷിഖ് 1996ല്‍ മഞ്ചേരിയില്‍നിന്ന് മത്സരിച്ചിരുന്നു. റഷീദ് മങ്കട നിയമസഭ മണ്ഡലത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അതേസമയം, ആരുമത്സരിച്ചാലും പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കണമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ ധാരണയായിട്ടില്ല. രണ്ടാം ഘട്ടത്തില്‍ മാത്രമാണ് അക്കാര്യത്തില്‍ ധാരണയിലത്തെുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.