നേരത്തേയെത്തി കുഞ്ഞാലിക്കുട്ടി; വോട്ടില്ലാസങ്കടത്തിൽ ഫൈസൽ
text_fieldsമലപ്പുറം: യു.ഡി.എഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടി രാവിലെ ഏഴിന് രണ്ടാമനായി വോട്ട് രേഖപ്പെടുത്തി. പാണക്കാട് പി.കെ.എം.എം.എ.എൽ.പി സ്കൂളിലെ 97ാം നമ്പർ ബൂത്തിലായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വോട്ട്. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് ഹൈദരലി ശിഹാബ് തങ്ങളായിരുന്നു ഇൗ ബൂത്തിലെ ഒന്നാമൻ. പാണ്ടിക്കാട് തമ്പാനങ്ങാടി വെട്ടിക്കാട്ടിരി ജി.എം.എൽ.പി സ്കൂളിലെ 63ാം നമ്പർ ബൂത്തിൽ എൻ.ഡി.എ സ്ഥാനാർഥി ശ്രീപ്രകാശ് വോട്ട് രേഖപ്പെടുത്തി. കുടുംബത്തോടൊപ്പം രാവിലെ എട്ടിനാണ് ഇദ്ദേഹം വോട്ട് ചെയ്യാനെത്തിയത്. പൊന്നാനി പാർലമെൻറ് മണ്ഡലത്തിൽ ഉൾപ്പെടുന്നതിനാൽ എൽ.ഡി.എഫ് സ്ഥാനാർഥി എം.ബി. ഫൈസലിന് സ്വന്തം ചിഹ്നത്തിൽ വോട്ട് ചെയ്യാനായില്ല. മണ്ഡലത്തിലെ വിവിധ ബൂത്തുകളിൽ സന്ദർശിച്ചും വോെട്ടടുപ്പിെൻറ പുരോഗതി വിലയിരുത്തിയും നേതാക്കളും അണികളുമായും ചർച്ച നടത്തിയും ഫൈസൽ മണ്ഡലത്തിൽ ചെലവഴിച്ചു. മറ്റു മണ്ഡലങ്ങളിൽ മത്സരിക്കുേമ്പാഴും സ്വന്തം മണ്ഡലത്തിൽ വോട്ട് ചെയ്യാൻ സ്ഥാനാർഥികൾ ഒാടിയെത്താറുണ്ട്. ഉപതെരഞ്ഞെടുപ്പായതിനാൽ എം.ബി. ഫൈസലിന് അതിനും അവസരം ലഭിച്ചില്ല. യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർഥികൾക്കിടയിൽ വിരലിൽ മഷിപതിയാതെ ഫൈസൽ നിന്നു.
ആവേശം പോളിങ്ങിൽ പ്രതിഫലിച്ചില്ല
ഇരുമുന്നണികളും ബി.ജെ.പിയും ശക്തമായ പ്രചാരണം നടത്തിയിട്ടും മലപ്പുറത്ത് പോളിങ് ശതമാനത്തിൽ അതിനനുസരിച്ച വർധന ഉണ്ടായില്ല. 2009ൽ ഇ. അഹമ്മദും ടി.കെ. ഹംസയും തമ്മിൽ മത്സരിച്ചപ്പോൾ 76.68 ശതമാനം ഉണ്ടായിരുന്നു. 2014ൽ ഇ. അഹമ്മദിനെതിരെ പി.കെ. സൈനബ മത്സരിച്ചപ്പോൾ ഇത് 71.21 ശതമാനമായി കുറഞ്ഞു. ഇപ്പോൾ കുഞ്ഞാലിക്കുട്ടിക്കെതിരെ എം.ബി. ഫൈസലിനെ മത്സരിപ്പിച്ചപ്പോൾ 70.41 ശതമാനമായി കുറഞ്ഞു. രാഷ്ട്രീയ കാരണങ്ങൾക്ക് പുറമെ ഉപതെരഞ്ഞെടുപ്പാണെന്ന ആലസ്യവും കനത്ത ചൂടും പല വോട്ടർമാരും സ്ഥലത്തില്ലാത്തതും വെൽഫെയർ പാർട്ടിക്കാർ തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിന്നതുമെല്ലാം പോളിങ് ശതമാനത്തിലെ മാന്ദ്യത്തിന് കാരണമായെന്നാണ് വിലയിരുത്തൽ. വോെട്ടടുപ്പ് തുടങ്ങിയ ആദ്യ മണിക്കൂറിൽ 8.10 ശതമാനമായിരുന്നു പോളിങ്. ഉച്ചക്ക് 12 ആയപ്പോൾ 35.86 ആയി ഉയർന്നു. അഞ്ച് മണിയോടെയാണ് ബൂത്തുകളിൽ പിന്നീട് തിരക്ക് കൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.