കടവല്ലൂരിൽ നവജാത ശിശുവിെൻറ അഴുകിയ മൃതദേഹം പൊട്ടക്കിണറ്റിൽ കണ്ടെത്തി
text_fieldsപെരുമ്പിലാവ്: കടവല്ലൂര്‍ വടക്കുറിയില്‍ പൊട്ടക്കിണറ്റിൽ നവജാത ശിശുവിെൻറ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. പ്രസവിച്ചയുടനെ കിണറ്റിലിട്ടതാകുമെന്നാണ് പ്രാഥമിക നിഗമനം. സമീപത്തെ വീട്ടിലെ യുവതിയുടെതാണ് കുട്ടിയെന്നാണ് പൊലീസ് കരുതുന്നത്.
രക്തസ്രാവം നിലക്കാത്ത അവസ്ഥയിൽ കഴിഞ്ഞ ദിവസം ഈ യുവതി ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിയിരുന്നു. ആശുപത്രി അധികൃതർക്കുണ്ടായ സംശയത്തെ തുടർന്ന് ചങ്ങരംകുളം പൊലീസിന് ലഭിച്ച വിവരം കുന്നംകുളം പൊലീസിന് കൈമാറുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കമിഴ്ന്ന് കിടക്കുന്ന നിലയില്‍ കുഞ്ഞിെൻറ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് അഞ്ച് ദിവസത്തോളം പഴക്കമുണ്ടെന്നാണ് കരുതുന്നത്. സി.ഐ കെ.ജി. സുരേഷിെൻറ നേതൃത്വത്തിൽ പുറത്തെടുത്ത് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. പോസ്റ്റുേമാർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ.
ആശുപത്രിയിൽ എത്തിയ യുവതിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇവർ ചങ്ങരംകുളത്ത സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരിയാണെന്നും വിവാഹമോചിതയാണെന്നും പൊലീസ് പറഞ്ഞു. വീട്ടിലെ ശുചിമുറിയിൽ പ്രസവിച്ച ശേഷം കിണറ്റിൽ ഇട്ടുവെന്നാണ് പൊലീസിന് ലഭിച്ച വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.