മലബാറിൽ ൈശശവ വിവാഹമെന്ന് െഎഷാ പോറ്റി; നാടിനെ കുറ്റപ്പെടുത്തരുതെന്ന് പി.കെ. ബഷീർ
text_fieldsതിരുവനന്തപുരം: മലബാർ മേഖലയിൽ വിവാഹിതരായ സ്കൂൾ വിദ്യാർഥിനികളുണ്ടെന്ന് പി. െഎഷാപോറ്റി. എന്നാൽ, മലബാറിൽ മാത്രമല്ല, എല്ലായിടത്തും ൈശശവ വിവാഹമുണ്ടെന്നും ഒരു നാടിനെ കുറ്റപ്പെടുത്തരുതെന്നും പി.കെ. ബഷീർ. സി.പി.എമ്മിലെ െഎഷാ പോറ്റി അവതരിപ്പിച്ച സബ്മിഷന് മന്ത്രി കെ.കെ. ശൈലജ മറുപടി പറയുേമ്പാഴാണ് തർക്കവുമായി മുസ്ലിം ലീഗിലെ ബഷീർ ഇടപെട്ടത്.
മേയ് വരെയുള്ള കണക്കനുസരിച്ച് കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലായി 457 ശൈശവ വിവാഹങ്ങൾ തടഞ്ഞതായി മന്ത്രി പറഞ്ഞു. 50 വിവാഹങ്ങൾ നടന്നു. കാസർകോട് ഒന്ന്, കണ്ണൂർ നാല്, വയനാട് 12, മലപ്പുറം 31, പാലക്കാട് രണ്ട് എന്നിങ്ങനെയാണ് വിവാഹം നടന്നത്. സംസ്ഥാനത്തെ 258 സി.ഡി.പി.ഒമാരെ ശൈശവ വിവാഹ നിരോധന ഒാഫിസർമാരായി നിയമിച്ചിട്ടുണ്ട്.
പ്രാദേശികതലത്തിൽ കുട്ടികളുടെ സംരക്ഷണസമിതികളും രൂപവത്കരിച്ചിട്ടുണ്ട്. പട്ടികവർഗ മേഖലയിൽ പരമ്പരാഗത രീതിയിൽ ശൈശവ വിവാഹം നടക്കുന്നുണ്ട്. അവർക്കെതിരെ നിയമനടപടി സ്വീകരിച്ച് ജയിലിൽ അടച്ചിട്ട് കാര്യമില്ല. ബോധവത്കരണത്തിലൂടെ മാറ്റിയെടുക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.