'അതെന്തിനാപ്പൊ ഒരു നിരോധനാജ്ഞ'; മലപ്പുറം കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിൽ പ്രതിഷേധം
text_fieldsമലപ്പുറം: തദ്ദേശഭരണ െതരഞ്ഞെടുപ്പിെൻറ ഫലപ്രഖ്യാപനം കണക്കിലെടുത്ത് മലപ്പുറം ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതിന് പിന്നാലെ കലക്ടറുടെ പേജിൽ പ്രതിഷേധം. ഏറ്റവും കൂടുതൽ പ്രശ്നബാധിത ബൂത്തുകൾ ഉള്ള ജില്ലകളിൽ പോലുമില്ലാത്ത നിരോധനാജ്ഞ മലപ്പുറത്ത് മാത്രം എന്തിനാണെന്നാണ് പലരും ചോദിക്കുന്നത്.
ജില്ലാ കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിൽ ഇതുവരെയും 5300ഓളം കമൻറുകൾ ആയിക്കഴിഞ്ഞു. 16ാം തീയ്യതി മുതൽ 22ാം തീയ്യതിവരെ രാത്രി എട്ടുമണിമുതൽ രാവിലെ എട്ട് മണിവരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
നിബന്ധനകള്‍
1. രാത്രി എട്ട് മണി മുതല്‍ കാലത്ത് എട്ട് മണി വരെ പ്രകടനം, ഘോഷയാത്ര, സമ്മേളനങ്ങള്‍ മുതലായവ അനുവദനീയമല്ല. (വിവാഹം, മരണം എന്നീ അനുവദനീയമായ ചടങ്ങുകള്‍ ഒഴികെ).
2. രാത്രി എട്ട് മണിക്ക് ശേഷം ആരാധനാലയങ്ങള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍/സ്ഥാപനങ്ങളില്‍ മൈക്ക് ഉപയോഗിക്കുവാന്‍ പാടില്ല.
3. തുറന്ന വാഹനങ്ങളില്‍ അനുവദനീയമായ ശബ്ദത്തില്‍ കൂടുതല്‍ ഉള്ള ഉച്ചഭാഷിണിയും സെറ്റുകളും പകല്‍ സമയത്തും ഉപയോഗിക്കുവാന്‍ പാടില്ല.
4. പകല്‍സമയത്തെ വിജയാഹ്ലാദ പരിപാടികളിലും സമ്മേളനങ്ങളിലും മറ്റും 100 ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുവാന്‍ പാടില്ല. ഈ പരിപാടികളില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണ്.
5. പത്ത് വയസിന് താഴെയുള്ള കുട്ടികളും 65 വയസിന് മുകളിലുള്ള സ്ഥാനാര്‍ത്ഥികള്‍ ഒഴികെയുള്ള വ്യക്തികളും വിജയാഹ്ലാദ പരിപാടികളിലും സമ്മേളനങ്ങളിലും മറ്റും പങ്കെടുക്കുവാന്‍ പാടുള്ളതല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.