നിലമ്പൂരിൽ മർദനമേറ്റ കുരുന്നുകളെ കാണാൻ കളിക്കോപ്പുകളുമായി കലക്ടറെത്തി
text_fieldsനിലമ്പൂർ: രക്ഷിതാക്കളുടെ മർദനത്തിനും പട്ടിണിക്കിടലിനുമിരയായി നാടിെൻറ നോവായി മാറിയ കുട്ടികൾക്ക് പഴങ്ങളും കളിക്കോപ്പുകളുമായി കലക്ടറെത്തി. മമ്പാട് അങ്ങാടിയിലെ വീട്ടിൽ പിതാവിെൻറയും രണ്ടാനമ്മയുടെയും പീഡനത്തിനിരയായതിനെത്തുടർന്ന് നിലമ്പൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ച അഞ്ചും മൂന്നും വയസ്സുള്ള കുട്ടികൾക്ക് ആശ്വാസവുമായാണ് കലക്ടർ കെ. ഗോപാലകൃഷ്ണനെത്തിയത്.
വ്യാഴാഴ്ച രാവിെല പതിനൊന്നരയോടെ പഴം, ഓറഞ്ച്, ആപ്പിള്, ബിസ്ക്കറ്റ്, കളിക്കോപ്പ് എന്നിവയുമായി കലക്ടറെത്തിയപ്പോൾ കുട്ടികൾക്ക് ആദ്യം ആശ്ചര്യമായി. തമിഴിലുള്ള അദ്ദേഹത്തിെൻറ ചോദ്യങ്ങളോട് തുടക്കത്തിൽ പ്രതികരിക്കാതിരുന്ന കുട്ടികൾ പിന്നീട് വാചാലരായി. അഞ്ച് വയസ്സുകാരി കുശലം പറച്ചിലിനും ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി നല്കി. എന്താണ് വേണ്ടതെന്ന് കലക്ടർ ചോദിച്ചതോടെ പൊറോട്ട വേണമെന്നായി കുട്ടികൾ. വൈകാതെ അതെത്തിച്ചു.
സംഭവത്തിൽ അറസ്റ്റിലായ തമിഴ്നാട് കടലൂർ വിരുതാചലം സ്വദേശി തങ്കരാജനെയും (35) രണ്ടാം ഭാര്യ മാരിയമ്മയെയും നിലമ്പൂർ കോടതി റിമാൻഡ് ചെയ്തു. കുട്ടികളുടെ മാതാവ് മഹേശ്വരിയുടെ സഹോദരിയാണ് മാരിയമ്മ. ഒന്നരവർഷം മുമ്പ് കുട്ടികളുടെ മാതാവ് മരിച്ചെന്നാണ് തങ്കരാജ് മൊഴി നൽകിയിരിക്കുന്നത്. ഇവരുടെ വാടകവീടിനടുത്ത് താമസിക്കുന്ന അന്തർസംസ്ഥാന തൊഴിലാളികൾ നാട്ടുകാരെ അറിയിച്ചതിനെതുടർന്നാണ് പീഡനം പുറത്തറിഞ്ഞത്. നിലമ്പൂർ പൊലീസെത്തിയാണ് മുറിയിൽ പൂട്ടിയിട്ട കുട്ടികളെ വാതിൽ പൊളിച്ച് രക്ഷപ്പെടുത്തി യത്. ദമ്പതികൾക്കൊപ്പം മൂന്നുമാസമായി കുട്ടികൾ ഇവിടെയാണ് താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.