നഷ്ടപരിഹാരം നൽകിയില്ല; കലക്ടറേറ്റിലെ ഫർണിച്ചറുകൾ ഹാജരാക്കാൻ ഉത്തരവ്
text_fieldsമഞ്ചേരി: പാലത്തിെൻറ അപ്രോച്ച് റോഡിന് സ്ഥലമേറ്റെടുത്തതിന് നഷ്ടപരിഹാരം നൽകാത്തതിന് മലപ്പുറം കലക്ടറേറ്റിലെ ഫർണിച്ചറുകൾ ഹാജരാക്കാൻ ഉത്തരവ്. 30 സ്റ്റീൽ അലമാരകൾ, റാക്കുകൾ, കസേരകൾ, മേശകൾ എന്നിവ ഹാജരാക്കാനാണ് മഞ്ചേരി സബ് കോടതി ജഡ്ജി എം.പി. ഷൈജൽ ഉത്തരവിട്ടത്.
കവണക്കല്ല് പാലത്തിെൻറ അപ്രോച്ച് റോഡ് നിർമാണത്തിന് സ്വകാര്യ വ്യക്തികളിൽ നിന്ന് സ്ഥലമേറ്റെടുത്തിരുന്നു. കെ. കുഞ്ഞിമുഹമ്മദ്-2,17,187 രൂപ, പി.പി. റാബിയ-3,44,178, കായലകത്ത് അബൂബക്കർ തുടങ്ങിയ എട്ട് പേർക്ക് 5,55, 692 രൂപ നഷ്ടപരിഹാരം നൽകാൻ നേരത്തെ കോടതി വിധിച്ചിരുന്നു.
എന്നാൽ, പണം നൽകിയില്ല. ഇതോടെ 2019 ജൂലൈയിൽ ഫർണിച്ചറുകൾ ജപ്തി ചെയ്യാൻ കോടതി ഉത്തരവിട്ടിരുന്നു. പണം ഉടൻ നൽകുമെന്ന് അറിയിച്ചതോടെ ജപ്തി ചെയ്തില്ല. രണ്ട് വർഷം കഴിഞ്ഞിട്ടും നൽകാതായതോടെയാണ് ഫർണിച്ചറുകൾ ഹാജരാക്കാൻ നിർദേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.