മലപ്പുറം കലക്ടറേറ്റ് സ്ഫോടനം: രണ്ടു പേർ കൂടി അറസ്റ്റിൽ
text_fieldsമലപ്പുറം: കലക്ടറേറ്റ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കൂടി അറസ്റ്റിലായി. ബേസ് മൂവ്‌മെന്റ് തലവന്‍ എന്‍.അബൂബക്കര്‍, സഹായി എ.അബ്ദുള്‍ റഹ്മാന്‍ എന്നിവരാണ് അറസ്റ്റിലായത്. മധുരയില്‍ നിന്ന് ഞായറാഴ്ചയാണ് ഇവരെ പോലീസ് പിടികൂടിയത്.
ഇവരെ തിങ്കളാഴ്ച പുലര്‍ച്ചെ മലപ്പുറത്തെത്തിച്ചു. 11 മണിയോടെ ഇരുവരേയും മഞ്ചേരി ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. സ്ഫോടനവുമായി ബന്ധപ്പെട്ട് എൻ.െഎ.എ അഞ്ചുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
തമിഴ്‌നാട് മധുര സ്വദേശികളായ ഇസ്മയിൽപുരം കെ പുത്തൂർ അബ്ബാസ് അലി (ലൈബ്രറി അബ്ബാസ് 27), വിശ്വനാഥ നഗർ ഷംസൂൺ കരീം രാജ (23), സോഫ്‌റ്റ് വെയർ എൻജിനീയറായ പള്ളിവാസൽ ഫസ്റ്റ് സ്ട്രീറ്റ് നെൽപ്പട്ട ദാവൂദ് സുലൈമാൻ കോയ (23), തയിർ മാർക്കറ്റ് ഷംസുദ്ദീൻ (26), ആന്ധ്ര ആത്തിക്കുളം മുഹമ്മദ് അയ്യൂബ് (26) എന്നിവരെയാണ് പിടികൂടിയത്. ഇവരെ മലപ്പുറം പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് തലവൻ ഉൾപ്പെടെയുള്ള പ്രധാന പ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ചത്.
2016 നവംബർ ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം. കലക്ടറേറ്റ് വളപ്പിൽ ബേസ് മൂവ്മെൻറ് എന്ന സംഘടനയുടെ പേരിലാണ് സ്ഫോടനം നടന്നത്. പ്രതികൾക്കെതിരെ കൊല്ലം കലക്ടറേറ്റിലും ആന്ധ്രയിലെ ചിറ്റൂർ, നെല്ലൂർ, കർണാടകയിലെ മൈസൂരു എന്നിവിടങ്ങളിലും സ്ഫോടനം നടത്തിയതിനു കേസുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.