വോട്ട് ചോദിക്കുമ്പോള്‍ സോപ്പിടാന്‍ ഒാർമിപ്പിച്ച് മലപ്പുറം കലക്ടര്‍
text_fieldsകോവിഡ് കാലമാണെങ്കിലും ഒരു തെരഞ്ഞെടുപ്പൊക്കെ ആകുേമ്പാൾ പ്രചാരണവും വോട്ടുപിടിത്തവുമൊക്കെ ഒഴിവാക്കാനാകുമോ. ഇല്ല എന്ന് അറിയുന്നത് കൊണ്ടാണ് മുൻ കരുതൽ വേണമെന്ന് കലക്ടറദ്ദേഹം തന്നെ നേരിട്ട് ഒാർമിപ്പിക്കുന്നത്. വോട്ട് ചോദിക്കുേമ്പാൾ വാക്കുകൊണ്ട് 'സോപ്പിടണമെന്ന്' സ്ഥാനാർഥികളെ ആരും പഠിപ്പിക്കേണ്ട. എന്നാൽ, ഇത്തവണ പ്രചാരണത്തിനിടെ ഇടക്കിടെ കൈകൾ സോപ്പു ഉപയോഗിച്ച് കഴുകുക കൂടി ചെയ്തില്ലെങ്കിൽ ചിലപ്പോൾ തെരഞ്ഞെടുപ്പ് ഫലമറിയാൻ സ്ഥാനാർഥി തന്നെ ബാക്കിയുണ്ടാകില്ല. അതുകൊണ്ടാണ് മലപ്പുറം കലക്ടർ കെ. ഗോപാലകൃഷ്ണൻ 'വോട്ട് ചോദിക്കുമ്പോള്‍ സോപ്പിടാന്‍ മറക്കരുത്' എന്ന മുന്നറിയിപ്പ് നൽകുന്നത്. ഹാസ്യം കലർത്തിയുള്ള കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് നെറ്റിസൺസ് ആഘോഷിക്കുകയാണ് ഇപ്പോൾ.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് മാത്രം മതിയെന്ന മുന്നറിയിപ്പും പോസ്റ്റിലുണ്ട്. കോവിഡ് കാലമായതിനാല്‍ ഡിസംബറിൽ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിെൻറ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കടുത്ത നിബന്ധനകൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വീടുകളിലേക്ക് ചെല്ലുന്നതും കൂടുതല്‍ ആളുകള്‍ കൂടുന്നതും കോവിഡ് പ്രോട്ടോകോള്‍ ലംഘനമാവുമോ എന്നത് മാത്രമല്ല വീട്ടുകാര്‍ക്ക് ഇഷ്ടമാവുമോ എന്നതും പ്രധാനമാണ്. മുെമ്പാക്കെ വീട്ടിലെത്തി വോട്ട് ചോദിച്ചില്ലെങ്കിൽ നീരസമുണ്ടായിരുന്ന വോട്ടർമാർക്ക് ഇത്തവണ വോട്ട് ചോദിച്ച് ചെന്നാലാണോ അനിഷ്ടമുണ്ടാകുക എന്ന സംശയത്തിലാണ് മുന്നണികളും സ്ഥാനാർഥികളും. അതുകൊണ്ട് തന്നെ കരുതലോടെയാണ് എല്ലാ പാർട്ടികളും പ്രചാരണ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.