എടപ്പാളിൽ അഞ്ച് ആരോഗ്യപ്രവർത്തകർക്ക് കോവിഡ്; നാല് പഞ്ചായത്തുകൾ അടച്ചിടാൻ ശുപാർശ
text_fieldsഎടപ്പാൾ (മലപ്പുറം): സമൂഹ വ്യാപനമറിയാൻ നടത്തിയ സെൻസറിനൻ സർവെെലൻസ് പരിശോധനയ്ക്ക് വിധേയമാക്കിയ പത്ത് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ എടപ്പാളിൽ സ്ഥിതി അതീവ ഗുരുതരമായി. എടപ്പാളിലെ രണ്ട് സ്വകാര്യ ആശുപത്രികളിലെ രണ്ട് ഡോക്ടർമാർക്കും രണ്ട് നഴ്സിനും രോഗം സ്ഥിരീകരിച്ചതോടെ നൂറുകണക്കിന് ജീവനക്കാരും രോഗികളും നിരീഷണത്തിൽ പോകേണ്ട സ്ഥിതിയാണ്.
രണ്ട് സ്വകാര്യ ആശുപത്രികളും ഭാഗികമായി അടച്ചിട്ടു. സംസ്ഥാന ആരോഗ്യ വകുപ്പ് സംഘം എടപ്പാളിലേക്ക് തിരിച്ചു. സംഭവത്തെ തുടർന്ന് ജില്ല കലക്ടറുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നു.
രോഗം സ്ഥിരീകരിച്ചതിെൻറ പശ്ചാത്തലത്തിൽ നാല് പഞ്ചായത്തുകളും പൊന്നാനി നഗരസഭയിൽ 47 വാർഡുകളും അടച്ചിടാൻ ജില്ല കലക്ടർ കെ. ഗോപാലകൃഷ്ണൻ സംസ്ഥാന സർക്കാറിലേക്ക് ശിപാർശ ചെയ്തു.
വട്ടംകുളം, മാറഞ്ചേരി, എടപ്പാൾ, ആലങ്കോട് പഞ്ചായത്തുകളും പൊന്നാനി നഗരസഭയിലെ 1, 2, 3, 50,51 വാർഡുകൾ ഒഴിച്ചുള്ള ബാക്കിയുള്ളവയും കണ്ടെയ്മെൻറ് സോണാക്കാനാണ് ശിപാർശ ചെയ്തിട്ടുള്ളത്.
ആരോഗ്യപ്രവർത്തകരുടെ റൂട്ട്മാപ്പ് ഉടൻ പുറത്തുവിടും. ഡോക്ടർമാർ പരിശോധിച്ച രോഗികളെ കോവിഡ് ടെസ്റ്റ് നടത്തുമെന്നും കലക്ടർ അറിയിച്ചു.
അേതസമയം, നിലവിൽ സമൂഹവ്യാപനമുണ്ടായെന്ന് പറയാനാവില്ലെന്ന് മന്ത്രി കെ.ടി ജലീൽ അറിയിച്ചു. ആശങ്ക അകറ്റാനുള്ള നടപടി സ്വീകരിക്കും. ഡോക്ടർമാരുമായി സമ്പർക്കത്തിലുണ്ടായിരുന്ന എല്ലാവരെയും പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ഭിക്ഷാടകനും പഞ്ചായത്ത് ഡ്രൈവർക്കും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ എടപ്പാൾ ടൗണിലും സമീപ പ്രദേശങ്ങളും കണ്ടെയ്മെൻറ് സോണിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.