മലപ്പുറം ജില്ല ബാങ്ക് കേരള ബാങ്കിൽ; നിർദേശങ്ങളുമായി ലീഗ്
text_fieldsമലപ്പുറം: ജില്ല ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാനുള്ള നിയമ ഭേദഗതി ബിൽ നിയമസഭ കഴിഞ്ഞദിവസം ഐകകണ്ഠ്യേന പാസാക്കി. എന്നാൽ, ബിൽ പാസായെങ്കിലും സർക്കാറിന് മുന്നിൽ മുസ്ലിം ലീഗ് നിർദേശങ്ങൾ വെച്ചു.
ബാങ്കിെൻറ ദൈനംദിന ഭരണത്തിന് തെരഞ്ഞെടുക്കപ്പെട്ട സമിതിയെ നിയമിക്കണം, നിയമപരമായ തടസ്സം ഒഴിവാക്കണം തുടങ്ങിയ നിർദേശങ്ങളാണ് മുന്നോട്ടുവെച്ചതെന്ന് ബാങ്ക് പ്രസിഡൻറ് അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ അറിയിച്ചു.
ഇക്കാര്യം ചർച്ച ചെയ്യാമെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ മറുപടി നൽകി. മന്ത്രിയുടെ നിലപാട് സ്വാഗതാർഹമാണ്. സമവായമുണ്ടായില്ലെങ്കിൽ നിയമനടപടിയിലേക്ക് നീങ്ങേണ്ടിവരുമെന്നും യു.എ. ലത്തീഫ് അറിയിച്ചു. സംസ്ഥാന, ജില്ല സഹകരണ ബാങ്കുകളെ ലയിപ്പിച്ചപ്പോൾ മലപ്പുറം ജില്ല ബാങ്ക് വിട്ടുനിന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.