മലപ്പുറത്തെ രണ്ടുപേരുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു
text_fieldsമലപ്പുറം: ജില്ലയിൽ വ്യാഴാഴ്ച കോവിസ് 19 സ്ഥിരീകരിച്ച മൂന്നുപേരിൽ രണ്ടുപേരുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. മൂന്നാമത്തെ വ്യക്തി രോഗം സ്ഥിരീകരിച്ച ശേഷം മലപ്പുറം ജില്ലയിൽ എത്തിയിട്ടില്ലെന്നും ജില്ല കലക്ടർ അറിയിച്ചു.
ആദ്യത്തെയാൾ മാർച്ച് 22നാണ് അബൂദബിയിൽനിന്നും ഇത്തിഹാദ് ഇ.വൈ 254 വിമാനത്തിൽ രാവിലെ എട്ടുമണിക്ക് കരിപ്പൂരിലെത്തിയത്. അവിടെനിന്നും 108 ആംബുലൻസിൽ മഞ്ചേരി സർക്കാർ മെഡിക്കൽ കോളജിൽ 10 മണിക്കെത്തി സ്രവം പരിശോധനക്ക് അയച്ചു. മൂന്നരയോടെ കൻമനം- കൽപകഞ്ചേരിയിലെ വീട്ടിലെത്തി ഹോം ക്വാറൈൻറനിൽ കഴിഞ്ഞു. പിന്നീട് 25ാം തീയതി നാലരക്ക് മഞ്ചേരി മെഡിക്കൽ കോളജിൽ അഡ്മിറ്റായി.
രണ്ടാമത്തെ വ്യക്തി ദുബൈ യിൽനിന്നും 22ന് എമിറേറ്റ്സ് ഇ.കെ 564 വിമാനത്തിൽ ബംഗളൂരുവിലെത്തി. അവിടെനിന്നും ടെംബോ ട്രാവലറിൽ കണ്ണൂർ ജില്ലയിലെ കേരള- കർണാടക ബോർഡറിെലത്തി. ശേഷം ആംബുലൻസിൽ തലശ്ശേരി സർക്കാർ ആശുപത്രിയിലെത്തി സ്രവം പരിശോധനക്ക് അയച്ചു. അവിടെ നിന്നും പുല്ലൂർ- തിരൂരിലെ വീട്ടിലെത്തി 26 വരെ നിരീക്ഷണത്തിൽ കഴിഞ്ഞു. 26ന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ അഡ്മിറ്റായി.
ഇവര്‍ സഞ്ചരിച്ച വിമാനങ്ങളിലെ യാത്രക്കാരും നേരിട്ടു സമ്പര്‍ക്കം പുലര്‍ത്തിയവരും ജില്ലതല കണ്‍ട്രോള്‍ സെല്ലില്‍ ബന്ധപ്പെടുകയും വീടുകളില്‍ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുകയും വേണം.
ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കില്‍ ജില്ലതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. നേരിട്ട് ആശുപത്രികളിൽ പോകരുതെന്നും കലക്ടർ അറിയിച്ചു. ജില്ല മെഡിക്കൽ കൺട്രോൾ റൂം നമ്പർ 04832733251, 04832733252, 04832733253, 0483 2737858, 0483 2737857
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.