സ്ഥാനാർഥി പര്യടനം വിവാദങ്ങൾ വിട്ട്
text_fieldsമലപ്പുറം: ലോക്സഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിന് 13 ദിവസം മാത്രം ശേഷിക്കെ വിശ്രമവേളകൾ പോലും വെട്ടിച്ചുരുക്കി പ്രചാരണ ചൂടിലാണ് എൻ.ഡി.എ സ്ഥാനാർഥി എൻ. ശ്രീപ്രകാശ്. ബി.പി.എൽ കുടുംബങ്ങൾക്ക് സൗജന്യ ഗ്യാസ് കണക്ഷൻ അനുവദിച്ചത് മുതൽ ഹജ്ജ് എംബാർക്കേഷൻ കേന്ദ്രം തിരിച്ചുകൊണ്ടുവരുന്നതടക്കമുള്ള കാര്യങ്ങൾ ശ്രീപ്രകാശിെൻറ പ്രസംഗങ്ങളിൽ നിറയുന്നു.
കുടുംബയോഗങ്ങളിൽ ഗ്യാസ് സബ്സിഡിയെ കുറിച്ചാണ് സംസാരമെങ്കിൽ യുവാക്കൾ ഏറെയുള്ള പ്രചാരണ പരിപാടിയിൽ ‘സ്റ്റാർട്ട് അപ് ഇന്ത്യ’യെ കുറിച്ചും ‘സ്റ്റാൻഡ് അപ് ഇന്ത്യ’യെ കുറിച്ചുമാണ് സംസാരം. അന്യധീനപ്പെട്ട വഖഫ് സ്വത്തുക്കൾ തിരിച്ചുപിടിക്കുന്നതും പ്രചാരണ പ്രസംഗങ്ങളിൽ നിറയുന്നു. അതേസമയം, ബി.ജെ.പി ഉൾപ്പെട്ട വിവാദ വിഷയങ്ങളിലൊന്നിലും തൊടാതെയാണ് സംസാരമെല്ലാം.
കൊണ്ടോട്ടി മണ്ഡലത്തിലായിരുന്നു ശ്രീപ്രകാശിെൻറ ബുധനാഴ്ചത്തെ പര്യടനം. രാവിലെ എട്ടിന് വാഴയൂരിൽ റിട്ട. ആർ.ഡി.ഒ രവീന്ദ്രെൻറ വീടു സന്ദർശനത്തോടെയായിരുന്നു തുടക്കം. തുടർന്ന് കൊണ്ടോട്ടി ഭാരത് കോളജിലെത്തിയ സ്ഥാനാർഥി അധ്യാപകരെയും വിദ്യാർഥികളെയും കണ്ട് വോട്ട് അഭ്യർഥിച്ചു. അൽപനേരം കോളജിൽ ചെലവിട്ട ശേഷം ശ്രീ വൈകുണ്ഠേശ്വര വിദ്യാനികേതൻ സ്കൂൾ സന്ദർശിച്ചു. ഇവിടെ വാർഷികാഘോഷം നടക്കുന്നതിനാൽ എല്ലാവരെയും കണ്ട്് വോട്ടഭ്യർഥിക്കാനായി. തുടർന്ന് അനന്തായൂരിൽ വീടുകളിൽ കയറി വീട്ടമ്മമാരോടടക്കമുള്ളവരോട് വോട്ട് തേടി.
കേശവപുരിയിൽ കുടുംബയോഗത്തിൽ പങ്കെടുത്തതിന് ശേഷം സി.പി.എം ^ബി.ജെ.പി സംഘർഷം നിലനിൽക്കുന്ന പുതുക്കോടെത്തി പ്രാദേശിക നേതാക്കളുമായി സംസാരിച്ചു. പിന്നീട് ആര്യങ്കാവിലുള്ള പ്രവർത്തകെൻറ വീട്ടിൽനിന്ന് ഉച്ചഭക്ഷണം.
അൽപനേരത്തെ വിശ്രമം. പുകയൂരിൽ നിന്നാണ് ഉച്ചക്ക് ശേഷമുള്ള പ്രചാരണം തുടങ്ങിയത്. ആലുങ്ങൽ പറമ്പ് കോളനി സന്ദർശനത്തിന് ശേഷം ചെണ്ടപ്പുറായയിൽ വീണ്ടും കുടുംബയോഗം. തുടർന്ന് കൊടുവായൂർ, കുന്നുപുറം, തെക്കേപറമ്പ് പ്രദേശങ്ങളിൽ പ്രചാരണം നടത്തി. അംബേദ്കർ, തീണ്ടേക്കാട് കോളനികളിലും സ്ത്രീകളടക്കമുള്ളവർ സ്ഥാനാർഥിയെ കാത്തുനിന്നിരുന്നു.
ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറുമാരായ കെ.പി. ശ്രീശൻ, നിർമല കുട്ടികൃഷ്ണൻ, ബി.ഡി.ജെ.എസ് ജില്ല സെക്രട്ടറി പ്രദീപ് ചുങ്കപ്പള്ളി, ജെ.ആർ.എസ് സംസ്ഥാന വർക്കിങ് ചെയർമാൻ ഇ.പി. കുമരദാസ്, അയ്യൂബ് മേലേടത്ത് തുടങ്ങിയവർ സ്ഥാനാർഥിയെ അനുഗമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.