മലപ്പുറം ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ അൽപസമയത്തിനകം; 11 മണിയോടെ പൂർണഫലം
text_fieldsമലപ്പുറം: അഞ്ചു ദിവസത്തെ കാത്തിരിപ്പിനൊടുവിൽ മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിെൻറ ഫലം തിങ്കളാഴ്ച അറിയാം. രാവിലെ എട്ടു മുതൽ മലപ്പുറം ഗവ. കോളജിൽ വോട്ടെണ്ണൽ നടക്കും. എട്ടരയോടെ ആദ്യ ഫലം പുറത്തുവിടും. 11ഓടെ മണ്ഡലത്തിെൻറ അടുത്ത പ്രതിനിധി ആരെന്ന് വ്യക്തമാവും. വോട്ടെണ്ണലിനായി മുന്നൂറോളം ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. ഏഴ് ഹാളുകളിൽ നിയമസഭ മണ്ഡലം തിരിച്ചാവും വോട്ടെണ്ണൽ. പോസ്റ്റൽ ബാലറ്റിന് ഒരു ഹാളും സജ്ജീകരിച്ചിട്ടുണ്ട്.
വോട്ടെണ്ണുന്നവർക്ക് ഏത് മണ്ഡലത്തിെൻറ ചുമതലയാണെന്ന് പുലർച്ചെ അഞ്ചിന് തീരുമാനിക്കും. ഏഴിന് വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച സ്േട്രാങ് റൂം നിരീക്ഷകെൻറയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തിൽ തുറക്കും. തുടർന്ന് ഇവ നിയമസഭ മണ്ഡലങ്ങളുടെ ടേബിളിലേക്ക് ക്രമമനുസരിച്ച് മാറ്റും.
തപാൽ വോട്ട് ആദ്യം എണ്ണും. ഒരോ ടേബിളിലും കൗണ്ടിങ് സൂപ്പർവൈസർ, കൗണ്ടിങ് അസിസ്റ്റൻറ്, മൈേക്രാ ഒബ്സർവർ, സ്ഥാനാർഥികളുടെ ഏജൻറ് എന്നിവരുണ്ടാവും. സൂപ്പർവൈസർ വൊട്ടെണ്ണൽ വിവരങ്ങൾ രേഖപ്പെടുത്തിയ ഷീറ്റ് മണ്ഡലത്തിലെ അസി. ഒബ്സർവർക്ക് കൈമാറും.
എല്ലാ മണ്ഡലത്തിെൻറയും വോട്ടുകളുടെ എണ്ണം ശേഖരിച്ച് ജില്ല വരണാധികാരിയായ കലക്ടർ അമിത് മീണയാണ് അന്തിമ ഫലം പ്രഖ്യാപിക്കുക. നാഷനൽ ഇൻഫർമാറ്റിക്സ് സെൻറർ വഴി വികസിപ്പിച്ചെടുത്ത ഇ- െട്രൻറ് വഴിയാണ് ഫലം േക്രാഡീകരിക്കുന്നത്. ഇത് www.trend.kerala.gov.in എന്ന വെബ് വിലാസത്തിൽ പൊതുജനങ്ങൾക്കും അറിയാം.
ഏപ്രിൽ 12ന് നടന്ന തെരഞ്ഞെടുപ്പിൽ 1,175 ബൂത്തുകളിലായി 71.33 ശതമാനം പേരാണ് വോട്ട് ചെയ്തത്. യു.ഡി.എഫിലെ പി.കെ. കുഞ്ഞാലിക്കുട്ടിയും എൽ.ഡി.എഫിലെ എം.ബി. ഫൈസലും തമ്മിലായിരുന്നു പ്രധാന മത്സരം. ബി.ജെ.പിയുടെ ശ്രീപ്രകാശും രംഗത്തുണ്ടായിരുന്നു. യു.ഡി.എഫിെൻറ സിറ്റിങ് സീറ്റായ മലപ്പുറത്ത് ഇ. അഹമ്മദിെൻറ മരണത്തെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.