മലപ്പുറം ഉപതെരഞ്ഞെടുപ്പ്: മനഃസാക്ഷി വോെട്ടന്ന് എസ്.ഡി.പി.െഎ
text_fieldsമലപ്പുറം: മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ പ്രവർത്തകർ മനഃസാക്ഷി വോട്ട് ചെയ്യുമെന്ന് എസ്.ഡി.പി.െഎ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇരുമുന്നണികളും ന്യൂനപക്ഷ വിരുദ്ധ സമീപനം സ്വീകരിക്കുന്നതിനാലാണ് ആർക്കും പിന്തുണ നൽകേണ്ടെന്ന് തീരുമാനമെടുത്തത്. യു.ഡി.എഫിെൻറ ആർ.എസ്.എസ് അനുകൂല നിലപാടിലും സ്ത്രീവിരുദ്ധ നിലപാടിലും നിരാശരായ ജനം പ്രതീക്ഷകളോടെയാണ് എൽ.ഡി.എഫിനെ അധികാരത്തിലേറ്റിയത്. എന്നാൽ, മിക്ക വിഷയങ്ങളിലും ഇതേ നിലപാട് തന്നെയാണ് എൽ.ഡി.എഫും സ്വീകരിക്കുന്നത്. ആർ.എസ്.എസ് വർഗീയതയെ ഇരുമുന്നണികളും താലോലിക്കുകയാണെന്നും സംസ്ഥാന പ്രസിഡൻറ് പി. അബ്ദുൽ മജീദ് ഫൈസി കുറ്റപ്പെടുത്തി. മുതലാളിത്ത കാഴ്ചപ്പാട് പിന്തുടരുന്നതിലും നവരാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ മേല്‍ വര്‍ഗീയതയും തീവ്രവാദവും ആരോപിച്ച് അകറ്റിനിര്‍ത്തുന്നതിലും ഇരുപക്ഷവും ഒരേ തൂവല്‍പക്ഷികളാണ്.ഇരുമുന്നണികളും സവിശേഷ പിന്തുണ അര്‍ഹിക്കുന്നുമില്ല. പാര്‍ട്ടിയുടെ തനത് രാഷ്ട്രീയ വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കുന്നതിനാണ് ഈ തീരുമാനമെന്നും അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.