മലപ്പുറത്ത് പോളിങ് ശതമാനം കുറഞ്ഞു; 70.41 ശതമാനം
text_fieldsമലപ്പുറം: ഇ. അഹമ്മദിെൻറ മരണത്തെത്തുടർന്ന് നടന്ന മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ 70.41 ശതമാനം പോളിങ്. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 71.21 ശതമാനമായിരുന്നു. കൊണ്ടോട്ടി നിയമസഭ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പോളിങ് (73.75). കുറവ് വേങ്ങരയിലും (67.7). വോെട്ടടുപ്പ് പൂർണമായും സമാധാനപരമായിരുന്നു. അനിഷ്ട സംഭവങ്ങെളാന്നുമുണ്ടായില്ല. 14 കേന്ദ്രങ്ങളിൽ വോട്ടിങ് യന്ത്രത്തിെൻറ തകരാർ കാരണം വോെട്ടടുപ്പ് തുടങ്ങാൻ അൽപം വൈകിയതൊഴിച്ചാൽ സാേങ്കതിക പ്രശ്നങ്ങളും കുറവായിരുന്നു. മോക് പോളിങ്ങിൽതന്നെ തകരാർ കണ്ടെത്തിയതിനാൽ ഉടൻ പുതിയ യന്ത്രങ്ങൾ എത്തിച്ച് വോെട്ടടുപ്പ് ആരംഭിക്കുകയായിരുന്നു. സീൽ ചെയ്ത വോട്ടിങ് യന്ത്രങ്ങൾ വോട്ടെണ്ണൽ കേന്ദ്രമായ മലപ്പുറം ഗവ. കോളജിലെ സ്േട്രാങ് റൂമിലേക്ക് മാറ്റി. ഇവിടെ വൻ സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഏപ്രിൽ 17നാണ് വോട്ടെണ്ണൽ.
ഇരുമുന്നണികളും ബി.ജെ.പിയും ശക്തമായ പ്രചാരണം നടത്തിയിട്ടും പോളിങ് ശതമാനത്തിൽ അതിനനുസരിച്ച വർധന ഉണ്ടായില്ല. 2009ൽ ഇ. അഹമ്മദും ടി.കെ. ഹംസയും തമ്മിൽ മത്സരിച്ചപ്പോൾ 76.68 ശതമാനം ഉണ്ടായിരുന്നു. 2014ൽ ഇ. അഹമ്മദിനെതിരെ പി.കെ. സൈനബ മത്സരിച്ചപ്പോൾ ഇത് 71.21 ശതമാനമായി കുറഞ്ഞു. ഇപ്പോൾ പി.െക. കുഞ്ഞാലിക്കുട്ടിക്കെതിരെ എം.ബി. ഫൈസലിനെ മത്സരിപ്പിച്ചപ്പോൾ 70.41 ശതമാനമായി കുറഞ്ഞു. രാഷ്ട്രീയ കാരണങ്ങൾക്ക് പുറമെ ഉപതെരഞ്ഞെടുപ്പാണെന്ന ആലസ്യവും കനത്ത ചൂടും പല വോട്ടർമാരും സ്ഥലത്തില്ലാത്തതും വെൽഫെയർ പാർട്ടി തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിന്നതുമെല്ലാം പോളിങ് ശതമാനത്തിലെ മാന്ദ്യത്തിന് കാരണമായെന്നാണ് വിലയിരുത്തൽ.
വോെട്ടടുപ്പ് തുടങ്ങിയ ആദ്യ മണിക്കൂറിൽ 8.10 ശതമാനമായിരുന്നു പോളിങ്. ഉച്ചക്ക് 12 ആയപ്പോൾ 35.86 ആയി ഉയർന്നു. അഞ്ച് മണിയോടെയാണ് ബൂത്തുകളിൽ പിന്നീട് തിരക്ക് കൂടിയത്. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പെരിന്തൽമണ്ണ നിയമസഭ മണ്ഡലത്തിലെ ഖാദർമൊല്ല എം.യു.പി സ്കൂളിലും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി തങ്ങളും സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടിയും മലപ്പുറം മണ്ഡലത്തിലെ പാണക്കാട് സി.കെ.എം.എം എ.എൽ.പി സ്കൂളിലും ബി.ജെ.പി സ്ഥാനാർഥി ശ്രീപ്രകാശ് മഞ്ചേരി മണ്ഡലത്തിലെ പാണ്ടിക്കാട് തമ്പാനങ്ങാടി വെട്ടിക്കാട്ടിരി ജി.എം.എൽ.പി സ്കൂളിലെ 63ാം നമ്പർ ബൂത്തിലും വോട്ട് രേഖപ്പെടുത്തി. എൽ.ഡി.എഫ് സ്ഥാനാർഥി എം.ബി. ൈഫസൽ പൊന്നാനി ലോക്സഭ മണ്ഡലത്തിലായതിനാൽ വോട്ട് ചെയ്യാനായില്ല.
2017 പോളിങ് ശതമാനം
--------------------------------
കൊണ്ടോട്ടി -73.75
മഞ്ചേരി -71.86
പെരിന്തൽമണ്ണ -70.56
മങ്കട -68.58
മലപ്പുറം -69.07
വേങ്ങര -67.07
വള്ളിക്കുന്ന് -71.33
മൊത്തം -70.41
2014 ലോക്സഭ 2016ലെ നിയമസഭ തെരഞ്ഞെടുപ്പുകളിലെ പോളിങ് ശതമാനം
------------------------------------------------
ലോക്സഭ, നിയമസഭ
കൊണ്ടോട്ടി -74.37, 79.07
മഞ്ചേരി -73.13, 72.83
പെരിന്തൽമണ്ണ -71.99, 77.25
മങ്കട -69.03, 77.32
മലപ്പുറം -73.35, 72.84
വേങ്ങര -65.26, 70.77
വള്ളിക്കുന്ന് -71.21, 74.57
കഴിഞ്ഞ ലോക്സഭയിലെ മൊത്തം പോളിങ് ശതമാനം: 71.21
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.