വോട്ട് യന്ത്രത്തിലെ കൃത്രിമം: ആരോപണം പൊലീസ് അന്വേഷിക്കും
text_fieldsതിരുവനന്തപുരം: മലപ്പുറത്തെ രണ്ട് മണ്ഡലങ്ങളിൽ വോട്ട് യന്ത്രത്തിൽ കൃത്രിമം കാട ്ടി തെരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചുവെന്ന ആരോപണത്തെക്കുറിച്ച് െപാലീസ് അന്വേഷി ക്കും. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കൃത്രിമം നടെന്നന്ന ആരോപണത്തിെൻറ നിജസ്ഥിതി അന്വേഷിക്കാൻ ചീഫ് ഇലക്ടറൽ ഒാഫിസർ ടിക്കാറാംമീണ പൊലീസിനോട് നിർദേശിച്ചു.
ആരോപണം തെറ്റാണെന്ന് തെളിഞ്ഞാൽ ഉന്നയിച്ചവർക്കെതിരെ ശിക്ഷാനടപടിയുണ്ടാകും. സമൂഹത്തിൽ ആശങ്കയുണ്ടാക്കുന്ന, സമാധാനാന്തരീക്ഷം തകർക്കുന്ന പ്രചാരണം നടത്തിയതിന് മൂന്നു വർഷം തടവ് ലഭിക്കാവുന്ന ശിക്ഷ വരെ ലഭിക്കാവുന്നതാണ്. മലപ്പുറം ജില്ലയിലെ കോൺഗ്രസ്, മുസ്ലിം ലീഗ് സ്ഥാനാർഥികൾ പരാജയപ്പെട്ടത് ഇലക്ട്രോണിക് വോട്ട് യന്ത്രത്തിൽ കൃത്രിമം കാട്ടിയത് മൂലമാണെന്നായിരുന്നു ആരോപണം.
തിരുവനന്തപുരത്തെ ഒരു െഎ.ടി കമ്പനിയുടെ സാേങ്കതികവിദ്യ ഉപയോഗിച്ചാണ് ഇൗ കൃത്രിമമെന്നും 50 ഒാളം മെഷീനുകളിൽ ഇൗ കൃത്രിമം നടന്നുവെന്നും െതരഞ്ഞെടുപ്പ് കമീഷൻ ആവശ്യപ്പെട്ടാൽ തെളിവുകൾ നൽകാമെന്നും ഒരു വ്യക്തി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. അതു ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസർ അന്വേഷണത്തിന് നിർദേശം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.