മലപ്പുറത്തെ ഫ്ലാഷ്മോബ്: പൊലീസ് കേസെടുത്തു
text_fieldsമലപ്പുറം: എയ്ഡ്ഡ് ബോധവത്കരണത്തിനായി ഫ്ലാഷ്മോബ് അവതരിപ്പിച്ച പെൺകുട്ടികൾക്കെതിരെ സമൂഹ മാധ്യമങ്ങൾ വഴി അപവാദ പ്രചാരണം നടത്തിയ സംഭവത്തിൽ മലപ്പുറം പൊലീസ് സ്വമേധയാ കേസെടുത്തു. ആറ് േഫസ്ബുക്ക് അക്കൗണ്ടുകൾക്കെതിരെയാണ് കേസ്. ബിച്ചാൻ ബഷീർ, പി.എ. അനസ്, ഹനീഫ ഞാങ്ങാട്ടിരി, സുബൈർ അബൂബക്കർ, സിറോഷ് അൽഅറഫ, അഷ്കർ ഫരീഖ് എന്നീ അക്കൗണ്ടുകളിൽനിന്നുള്ള പരാമർശങ്ങൾ പ്രഥമ വിവര റിപ്പോർട്ടിൽ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്.
വിഭാഗീയതയും കലാപവും ഉണ്ടാക്കാനുള്ള ശ്രമം, സ്ത്രീകൾക്കെതിരെ അപവാദ പ്രചാരണം, അശ്ലീല പദപ്രേയാഗം തുടങ്ങിയവക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ്. െഎ.ടി ആക്ടിെല വിവിധ വകുപ്പുകൾ കൂടി ചേർക്കുമെന്ന് എസ്.െഎ ബി.എസ്. ബിനു അറിയിച്ചു. ജില്ല പൊലീസ് സൂപ്രണ്ട് ദേബേഷ് കുമാർ ബെഹ്റയുടെ നിർദേശപ്രകാരമാണ് നടപടി.
ഡിസംബർ ഒന്നിന് ആരോഗ്യവകുപ്പിെൻറ ജില്ലതല എയ്ഡഡ്സ് ബോധവത്കരണ റാലിയുടെ ഭാഗമായാണ് മലപ്പുറത്ത് ഫ്ലാഷ്മോബ് അവതരിപ്പിച്ചത്. ശിരോവസ്ത്രം ധരിച്ച മുസ്ലിം പെൺകുട്ടികൾ പരിപാടി അവതരിപ്പിച്ചതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹ മാധ്യമങ്ങളിൽ പ്രചാരണം അരങ്ങേറിയിരുന്നു. സംഭവത്തിൽ സംസ്ഥാന വനിത കമീഷൻ സ്വമേധയാ കേസെടുത്തിരുന്നു. അപവാദ പ്രചാരണങ്ങൾക്കെതിരെ കഴിഞ്ഞദിവസം എസ്.എഫ്.െഎ മലപ്പുറത്ത് പ്രതിഷേധ ഫ്ലാഷ്മോബ് നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.