മലപ്പുറത്ത് ഉരുൾപൊട്ടലിൽ അഞ്ച് മരണം; കനത്ത നാശം
text_fieldsമലപ്പുറം: കനത്ത മഴയിൽ വീട് താഴ്ന്നു കുടുംബത്തിലെ നാലുപേർ മരിച്ചു. വഴിക്കടവിൽ ഉരുൾപൊട്ടലിൽ കാണാതായ സ്ത്രീയ ുടെ മൃതദേഹം കിട്ടി. ഇതോടെ ജില്ലയിൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. എടവണ്ണ കുണ്ടുതോട് കുട്ടശ്ശേരി വീ ട്ടിൽ യൂനുസ് ബാബു (40),ഭാര്യ മഞ്ചേരി ഹാഫ് കിടങ്ങഴി സ്വദേശി നുസ്റത്ത് (35),മക്കളായ ഫാത്തിമ സന (14),ശാനിൽ (6) എന്നിവരാണ് മരി ച്ചത്.
ഇവര ുടെ മറ്റൊരു മകനായ ശാമി (14)ലിനെ ഗുരുതര പരുക്കുകളോടെ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. എടവണ്ണ സ്വകാര്യ ആശു പത്രിയിൽ പ്രവേശിപ്പിച്ച സഹോദരൻ ശഹീമിനെ (12) പ്രാഥമിക ചികിത്സക്ക് ശേഷം വിട്ടയച്ചു.
വെള്ളിയാഴ്ച പുലർച്ചെ നാലി നാണ് സംഭവം. ചാലിയാർ പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് വീട്ടിലേക്ക് വെള്ളം കയറുകയായിരുന്നു. മരിച്ച യൂനുസ് ബാബു 16 വർഷമായി മഞ്ചേരിയിലെ ചുമട്ടുതൊഴിലാളിയാണ്.
നിലമ്പൂർ മേഖലയിൽ ഭീതിത സാഹചര്യം
നിലമ്പൂർ മേഖലയിൽ മഴക്കെടുതിയും ഉരുൾപൊട്ടലും തുടരുകയാണ്. വഴിക്കടവിൽ വ്യാഴാഴ്ച വൈകിട്ട് ഉരുൾപൊട്ട ലിൽ കാണാതായ സ്ത്രീയുടെ മൃതദേഹം കിട്ടി. നിലമ്പൂർ വഴിക്കടവ് ആനമറിയിൽ ഉരുൾപൊട്ടലിൽ കാണാതായ മൈമൂനയുടെ (49) മൃതദേ ഹമാണ് കണ്ടെത്തിയത്.
വ്യാഴാഴ്ച 4.30 ഓടെ ഫോറസ്റ്റ് ചെക്പോസ്റ്റിന് സമീപം ഉരുൾപൊട്ടിയാണ് മൈമൂനയെയും സഹോദരി സാജിതയെയും (48) കാണാതായത്. വെള്ളിയാഴ്ച രാവിലെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സാജിതക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്.
വഴിക്കാവ് ആനമറിയിൽ രണ്ടുപേരെ കാണാതായ ഉരുൾ പൊട്ടൽ നടന്ന സ്ഥലത്തെ തിരച്ചിൽ
പോത്തുകല്ല് പഞ്ചായത്തിലെ പാതാറിൽ ഉരുൾപൊട്ടി എട്ടു വീടുകൾ മണ്ണിനടിയിലായതായി സൂചന. പ്രദേശം പൂർണമായി ഒറ്റപ്പെട്ടു കിടക്കുകയാണ്.
രക്ഷാപ്രവർത്തകർക്ക് ഇതുവരെ അവിടേക്ക് എത്താൻ കഴിഞ്ഞിട്ടില്ല. വഴിക്കടവ് വെള്ളക്കട്ട അട്ടിയിലും ഉരുൾപൊട്ടിയിട്ടുണ്ട്. ആളപായമില്ല. അട്ടി പട്ടിക ജാതി, വർഗ കോളനി ഒറ്റപ്പെട്ടു.
നാടുകാണി ചുരം തകർന്നു
നാടുകാണി ചുരത്തിൽ രണ്ടിടത്ത് റോഡ് തകർന്നു. നിലമ്പൂർ നാടുകാണി ചുരത്തിൽ രണ്ടിടത്ത് റോഡ് പൂർണമായി തകർന്നു. തകരപ്പാടി, തേൾപ്പാറ എന്നിവിടങ്ങളിലാണ് റോഡ് ഇടിഞ്ഞത്. നാടുകാണിയിൽ വ്യാഴാഴ്ച രാത്രി കുടുങ്ങിയ യാത്രക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
നിലമ്പൂർ നഗരം ഇപ്പോഴും വെള്ളത്തിൽ
നിലമ്പൂർ നഗരം വെള്ളിയാഴ്ചയും വെള്ളത്തിനടിയിലാണ്. രാവിലെ വെള്ളം അൽപം കുറഞ്ഞിരുന്നുവെങ്കിലും പിന്നീട് വീണ്ടും കയറുകയായിരുന്നു. നിലമ്പൂർ മേഖലയിൽ 5000ലധികം പേർ ക്യാമ്പിൽ.
മണ്ണാർമലയിൽ നാലിടത്ത് ഉരുൾപൊട്ടി
പെരിന്തൽമണ്ണയിൽ മണ്ണാർമല ചേരിങ്ങൽ വൻ ഉരുൾപൊട്ടലുണ്ടായി. ആളപായമില്ല. ഉദിരാൻ ചോല, ചുടലകുണ്ട്, പുതിയ പറമ്പ് കോളനിക്ക് സമീപം എന്നിവിടങ്ങളിലും ഉരുൾപൊട്ടിയിട്ടുണ്ട്. പട്ടിക്കാട് ചുങ്കം പള്ളിക്കുത്ത് തെക്കൻ മലയിലും ഉരുൾപൊട്ടിയതായി റിപ്പോർട്ടുണ്ട്.
മങ്കട ചേരിയം മലയില്‍ ഉരുള്‍പൊട്ടല്‍; ആദിവാസി വീടുകളും നാട്ടുകാരും ഭീതിയിൽ
മങ്കട: വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ചേരിയം മലയിലുണ്ടായ ഉരുള്‍പൊട്ടല്‍ നാട്ടുകാരെ ഭീതിയിലാക്കി. കുമാരഗിരി എസ്റ്റേറ്റേറ്റിന് കിഴക്കുവശത്ത് ആദിവാസി കോളനിക്കു മുകളില്‍ അല്‍പം മാറിയാണ് ഉരുള്‍ പൊട്ടിയത്.
എസ്റ്റേറ്റിലൂടെയുള്ള റോഡിെൻറ മുകള്‍ ഭാഗം മുതല്‍ റോഡ് അടക്കം ഒരേക്കറോളം ഭാഗം പൊട്ടി താഴെ സ്വകാര്യ വ്യക്തികളുടെ തെങ്ങിന്‍ തോപ്പിലൂടെ താഴേക്ക് ഒലിച്ചിറങ്ങി. പരിസരത്തായി താമസിക്കുന്ന ആറ്ആദിവാസി കുടുംബങ്ങളും നാട്ടുകാരും ഇതോടെ ഭീതിയിലാണ്.
25 വര്‍ഷം മുമ്പ് മലയുടെ പടിഞ്ഞാറു വശത്തുണ്ടായ ഉരുള്‍ പൊട്ടലിന് ശേഷം ഇതാദ്യമായാണ് ചേരിയം മലയില്‍ ഉരുള്‍ പൊട്ടുന്നത്. റബര്‍മരങ്ങളും തെങ്ങുകളും കടപുഴകി. സ്വകാര്യ വ്യക്തികളുടെ സ്ഥലത്തും തെങ്ങും മരങ്ങളും അടക്കം മറിഞ്ഞു വീണ് നാശ നഷ്ടങ്ങള്‍ ഉണ്ടായി.
തിരുനാവായയിൽ ഭാരതപ്പുഴ കരകവിഞ്ഞു
തിരുനാവായ ബന്ദർ ക്ലബ് ഭാഗത്ത് ഭാരതപ്പുഴ കരകവിഞ്ഞു. ബന്ദർ കടവിൽ 6 വീടുകളിൽ വെള്ളം കയറി. ഇവരെ മാറ്റിത്താമസിപ്പിക്കാൻ നടപടി തുടങ്ങി.
ഭാരതപ്പുഴയിൽ നിന്ന് ഒഴുകിയെത്തിയ 10ലേറെ പോത്തുകൾ റെയിൽവെ ട്രാക്കിൽ വണ്ടി കുടുങ്ങി ചത്തതിനാൽ ട്രെയിൻ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.