മണ്ഡലപരിചയം -മലപ്പുറം: നേട്ടവും നോട്ടവും ഭൂരിപക്ഷത്തിൽ
text_fieldsമലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിെൻറ ചരിത്രമെടുത്താൽ സ്ഥാനാർഥികൾ പലപ്പോഴും സംസ്ഥാനതലത്തിൽ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ ജയിച്ച മണ്ഡലം. അട്ടിമറിക്ക് ഒരു സാധ്യതയും കൽപിക്കാത്ത ഉറച്ച യു.ഡി.എഫ് കോട്ട.
മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയും പലതവണ മന്ത്രിപദത്തിലിരുന്ന ഉന്നത മുസ്ലിം ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, യു.എ. ബീരാൻ, എം.കെ. മുനീർ തുടങ്ങിയവരും പ്രതിനിധാനം ചെയ്ത മലപ്പുറം മണ്ഡലത്തിൽ ശക്തമായ പോരാട്ടം പോലും നടക്കാറില്ല. 1957 മുതൽ 2016 വരെയുള്ള തെരഞ്ഞെടുപ്പുകളിൽ ലീഗല്ലാത്ത ഒരു പാർട്ടിയെയും തുണക്കാത്ത മണ്ഡലം എന്ന അപൂർവ റെക്കോഡുമുണ്ട്.
മലപ്പുറം നഗരസഭയും കോഡൂർ, പൂക്കോട്ടൂർ, മൊറയൂർ, പുൽപ്പറ്റ, ആനക്കയം പഞ്ചായത്തുകളും ചേർന്നതാണ് ഇപ്പോഴത്തെ മലപ്പുറം മണ്ഡലം. 1957ലെ ആദ്യ തെരഞ്ഞെടുപ്പിൽ മറുനാട്ടുകാരനായ ഹസ്സൻ ഗനിയെ സ്വതന്ത്രവേഷത്തിൽ ഇറക്കിയ ലീഗിന് പിഴച്ചില്ല. മൂന്ന് വർഷത്തിന് ശേഷം ലീഗ് ബാനറിൽ ഗനി ഭൂരിപക്ഷം നാലിരട്ടിയാക്കി വർധിപ്പിച്ചു.
കോൺഗ്രസും കോൺഗ്രസ് പിളർന്നുണ്ടായ പ്രസ്ഥാനങ്ങളും കമ്യൂണിസ്റ്റ് പാർട്ടികളും സോഷ്യലിസ്റ്റ് പാർട്ടികളും ലീഗിൽനിന്ന് ഭിന്നിച്ച അഖിലേന്ത്യ ലീഗും ഐ.എൻ.എല്ലുമൊക്കെ മലപ്പുറത്ത് ഭാഗ്യപരീക്ഷണത്തിനിറങ്ങിയെങ്കിലും പച്ചതൊട്ടില്ല. മണ്ഡല പുനർനിർണയത്തിന് ശേഷം നടന്ന 2011ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മലപ്പുറം ഭൂരിപക്ഷത്തിൽ വീണ്ടും റെക്കോഡിട്ടു. പി. ഉബൈദുല്ലക്ക് നൽകിയത് 44,322 വോട്ട് ലീഡ്. ജില്ലയുടെ ചരിത്രത്തിൽ ആദ്യമായാണ് ഭൂരിപക്ഷം 40,000 കടന്നത്.
2016ൽ പേക്ഷ, ചെറിയ ക്ഷീണമുണ്ടായി. ഉബൈദുല്ലയുടെ ഭൂരിപക്ഷം 35,672ലേക്ക് താഴ്ന്നു. 2017ലെ മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ 33,281ലേക്ക് വീണ്ടും ചുരുങ്ങി.
എന്നാൽ, 2019ൽ ലോക്സഭ തെരഞ്ഞെടുപ്പിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് മണ്ഡലം നൽകിയത് 44,976 വോട്ടിെൻറ മേൽക്കൈ. ഇക്കഴിഞ്ഞ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ നഗരസഭയിലും അഞ്ച് പഞ്ചായത്തുകളിലും യു.ഡി.എഫ് വ്യക്തമായ മേധാവിത്വം നിലനിർത്തി. എല്ലായിടത്തും ഭരണവും നിലനിർത്തി.
വാർഡ് അടിസ്ഥാനത്തിൽ 20,000ൽ താഴെ വോട്ടിെൻറ ലീഡേയുള്ളൂവെങ്കിലും നിയമസഭ തെരഞ്ഞെടുപ്പിൽ ഇത് ഇരട്ടിയാക്കുമെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങളുടെ അവകാശവാദം. ആസ്ഥാനമണ്ഡലത്തിൽ മികച്ചൊരു സ്ഥാനാർഥിയെ അവതരിപ്പിക്കാൻ സി.പി.എമ്മും ഒരുങ്ങുന്നു. ബി.ജെ.പിക്ക് ഒരു പ്രതീക്ഷയുമില്ല.
നിയമസഭ ഇതുവരെ
1957
കെ. ഹസ്സൻ ഗനി (സ്വത.) 17,214
പി.എം. സൈതലവി (കോൺ.) 12,243
ഭൂരിപക്ഷം 4971
1960
കെ. ഹസ്സൻ ഗനി (ലീഗ്) 32,947
സാധു പി. അഹമ്മദ് കുട്ടി (സി.പി.ഐ) 12,118
ഭൂരിപക്ഷം 20,829
1965
എം.പി.എം. അഹമ്മദ് കുരിക്കൾ (ലീഗ്) 25,251
പി. അഹമ്മദ് കുട്ടി (സി.പി.എം) 12,745
ഭൂരിപക്ഷം 12,506
1967
എം.പി.എം. അഹമ്മദ് കുരിക്കൾ (ലീഗ്) 32,813
എ.സി. ഷൺമുഖദാസ്
(കോൺ.) 12,094
ഭൂരിപക്ഷം 20,719
1970
യു.എ. ബീരാൻ (ലീഗ്) 39,682
വി.ടി.എൻ. കുട്ടി നായർ (സ്വത.) 22,379
ഭൂരിപക്ഷം 17,303
1977
സി.എച്ച്. മുഹമ്മദ് കോയ (ലീഗ്) 39,362
മുത്തുക്കോയ തങ്ങൾ (എം.എൽ.ഒ) 15,724
ഭൂരിപക്ഷം 23,638
1980
യു.എ. ബീരാൻ (ലീഗ്) 36,602
മുത്തുക്കോയ തങ്ങൾ
(അഖിലേന്ത്യ ലീഗ്) 17,272
ഭൂരിപക്ഷം 19,330
1982
പി.കെ. കുഞ്ഞാലിക്കുട്ടി (ലീഗ്) 35,464
മുഹമ്മദ് ഷാഫി (അഖിലേന്ത്യ ലീഗ്) 13,500
ഭൂരിപക്ഷം 21,964
1987
പി.കെ. കുഞ്ഞാലിക്കുട്ടി (ലീഗ്) 48,641
എൻ. അബൂബക്കർ (ഐ.സി.എസ്) 18,698
ഭൂരിപക്ഷം 29,943
1991
യൂനുസ് കുഞ്ഞ് (ലീഗ്) 49,713
സെബാസ്റ്റ്യൻ ജെ. കാളൂർ (ഐ.സി.എസ്) 22,604
ഭൂരിപക്ഷം 27,109
1996
എം.കെ. മുനീർ (ലീഗ്) 52,593
പി.എം.എ. സലാം (ഐ.എൻ.എൽ) 32,072
ഭൂരിപക്ഷം 20,521
2001
എം.കെ. മുനീർ (ലീഗ്) 61,924
കെ.എസ്. വിജയം (എൻ.സി.പി) 25,907
ഭൂരിപക്ഷം 36,017
2006
എം. ഉമ്മർ(ലീഗ്) 70,056
പി.എം. സഫറുല്ല (ജെ.ഡി.എസ്) 39,399
ഭൂരിപക്ഷം 30,657
2011
പി. ഉബൈദുല്ല (ലീഗ്) 77,612
മഠത്തിൽ സാദിഖലി (ജെ.ഡി.എസ്) 33,290
ഭൂരിപക്ഷം 44,322
2016
പി. ഉബൈദുല്ല (ലീഗ്) 81,072
കെ.പി. സുമതി (സി.പി.എം) 45,400
ഭൂരിപക്ഷം 35,672
2016 നിയമസഭ
പി. ഉബൈദുല്ല (മുസ്ലിം ലീഗ്) 81,072
കെ.പി. സുമതി (സി.പി.എം) 45,400
ബാദുഷ തങ്ങൾ (ബി.ജെ.പി) 7,211
ഇ.സി. ആയിഷ (വെൽഫയർ പാർട്ടി) 3,330
ജലീൽ നീലാമ്പ്ര (എസ്.ഡി.പി.ഐ) 2,444
അഷ്റഫ് പുൽപ്പറ്റ (പി.ഡി.പി) 1,550
ഭൂരിപക്ഷം 35,672
2017 ലോക്സഭ ഉപതെരഞ്ഞെടുപ്പ്
പി.കെ. കുഞ്ഞാലിക്കുട്ടി (മുസ്ലിം ലീഗ്) 84,580
എം.ബി. ഫൈസൽ (സി.പി.എം) 51,299
എൻ. ശ്രീപ്രകാശ് (ബി.ജെ.പി) 5896
ഭൂരിപക്ഷം 33,281
2019 ലോക്സഭ
പി.കെ. കുഞ്ഞാലിക്കുട്ടി (മുസ്ലിം ലീഗ്) 94,704
വി.പി. സാനു (സി.പി.എം) 49,728
വി. ഉണ്ണികൃഷ്ണൻ (ബി.ജെ.പി) 7343
അബ്ദുൽ മജീദ് ഫൈസി (എസ്.ഡി.പി.ഐ) 3163
നിസാർ മേത്തർ (പി.ഡി.പി) 545
ഭൂരിപക്ഷം 44,976
2021 തദ്ദേശ തെരഞ്ഞെടുപ്പ് വോട്ട് നില
യു.ഡി.എഫ് 93,320
എൽ.ഡി.എഫ് 76,654
എൻ.ഡി.എ 1640
തദ്ദേശ സ്ഥാപന കക്ഷിനില
മലപ്പുറം നഗരസഭ
യു.ഡി.എഫ് 25 എൽ.ഡി.എഫ് 15
കോഡൂർ പഞ്ചായത്ത്
യു.ഡി.എഫ് 14 എൽ.ഡി.എഫ് 5
പൂക്കോട്ടൂർ
യു.ഡി.എഫ് 16 എൽ.ഡി.എഫ് 1 സ്വത. 2
മൊറയൂർ
യു.ഡി.എഫ് 13 എൽ.ഡി.എഫ് 4 സ്വത. 1
ആനക്കയം
യു.ഡി.എഫ് 15 എൽ.ഡി.എഫ് 8
പുൽപ്പറ്റ
യു.ഡി.എഫ് 14 എൽ.ഡി.എഫ് 7
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.