ദേശീയപാതക്ക് ഭൂമി വിട്ടു നൽകാൻ തയാർ –വി.കെ.സി. മമ്മത് കോയ എം.എൽ.എ
text_fieldsമലപ്പുറം: ദേശീയപാത വികസനത്തിന് ആവശ്യെമങ്കിൽ ഭൂമി നൽകുന്നതിനും കമ്പനി മാറ്റുന്നതിനും തയാറാണെന്ന് വി.കെ.സി. മമ്മത് കോയ എം.എൽ.എ. മലപ്പുറത്ത് വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം ദേശീയപാത സർവേ തടഞ്ഞതുമായി ബന്ധപ്പെട്ട് ലാത്തിച്ചാർജും സംഘർഷവും നടന്ന തലപ്പാറയിൽ വി.കെ.സി കമ്പനിയുടെ സ്ഥലവും കെട്ടിടവുമുണ്ട്. ഇത് സംരക്ഷിക്കാനാണ് വീടുകൾ നഷ്ടമാവുന്ന രീതിയിൽ അലൈൻമെൻറ് മാറ്റിയതെന്ന ആരോപണം സാമൂഹിക മാധ്യമങ്ങളിലും മറ്റും ശക്തമായ സാഹചര്യത്തിലാണ് മാധ്യമങ്ങളെ കാണുന്നതെന്ന് എം.എൽ.എ അറിയിച്ചു.
തലപ്പാറയിൽ 68 സെൻറ് സ്ഥലമാണുള്ളത്. 56 സെൻറ് ഭൂമിയിൽ കമ്പനിയും 12 സെൻറിൽ തൊഴിലാളികളുടെ താമസ സ്ഥലവുമാണ്. അഞ്ചര ഏക്കർ ഭൂമിയുണ്ടെന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. കമ്പനി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ആരെയും സമീപിച്ചിട്ടില്ല. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് വല്ലാതെ വേദനിപ്പിച്ചു. വസ്തുതകൾ മനസ്സിലാക്കാതെയോ ബോധപൂർവം ആസൂത്രണം ചെയ്തോ ആണ് ഇത് നടക്കുന്നത്. ഇത്തരം നീക്കങ്ങളിൽ നിന്ന് പിന്മാറണമെന്നും എം.എൽ.എ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.