ഇറാനും ബ്രിട്ടനും പിടിച്ചെടുത്ത കപ്പലുകളിൽ ആറു മലയാളികൾ
text_fieldsകൊച്ചി/കാസര്‍കോട്/വണ്ടൂർ (മലപ്പുറം): ഇറാനും ബ്രിട്ടനും പരസ്പരം തടവിലാക്കിയ രണ്ട ു കപ്പലുകളിൽ ആറു മലയാളികൾ ഉള്ളതായി സൂചന. മൂന്നുപേർ എറണാകുളം ജില്ലക്കാരും ഒരാൾ മലപ്പുറം വണ്ടൂർ സ്വദേശിയും മറ്റു രണ്ടു പേർ ഗുരുവായൂർ, കാസർകോട് സ്വദേശികളുമാണ്. ഹോർമുസ് കടലിൽനിന്ന് ഇറാൻ സൈന്യം വെള്ളിയാഴ്ച പിടികൂടിയ ബ്രിട്ടീഷ് കപ്പലായ സ്റ്റെന ഇംപറോയിലാണ് കപ്പിത്താനുൾെപ്പടെ എറണാകുളം ജില്ലക്കാരായ മൂന്നു പേരുള്ളത്. ജിബ്രാൾട്ടർ കടലിടുക്കില്‍ ബ്രിട്ടീഷ് സൈന്യം പിടിച്ചെടുത്ത ‘ഗ്രേസ് വൺ’ എന്ന ഇറാെൻറ എണ്ണക്കപ്പലിലാണ് വണ്ടൂർ, ഗുരുവായൂർ, കാസർകോട് സ്വദേശികളുള്ളത്.
ബ്രിട്ടീഷ് കപ്പലിൽ ഉള്ള ഒരാൾ കളമശ്ശേരി കൊച്ചി സർവകലാശാലക്ക് സമീപം തെക്കാനത്ത് വീട്ടിൽ ടി.വി. പാപ്പച്ചെൻറ മകൻ ഡിജോ പാപ്പച്ചൻ (26) ആണ്. മുംബൈയിലെ കപ്പൽ കമ്പനി അധികൃതരാണ് വിവരം ഡിജോയുടെ വീട്ടുകാരെ അറിയിച്ചത്. ഇൗ കപ്പലിൽ ആകെ 23 പേരുളളതിൽ 18 പേർ ഇന്ത്യക്കാരാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഫോർട്ട്കൊച്ചി സ്വദേശിയായ കപ്പിത്താനും തൃപ്പൂണിത്തുറ സ്വദേശിയായ മറ്റൊരാളും ഇൗ കപ്പലിലുണ്ടെന്ന് ഡിജോയാണ് വീട്ടുകാരോട് പറഞ്ഞത്. എന്നാൽ, ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സ്റ്റെന ഇംപറോ കപ്പലിലെ മെസ്മാനാണ് ഡിജോ. രണ്ടു വർഷമായി ഇതേ കമ്പനിയുടെ മറ്റു കപ്പലുകളിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം ജൂൺ 18നാണ് ഇൗ കപ്പലിൽ ചേർന്നത്. ഡിജോയുടെ ലണ്ടനിലുള്ള സഹോദരി ദീപ കപ്പൽ കമ്പനി ഓഫിസുമായി ബന്ധപ്പെടുന്നുണ്ടെന്ന് പിതാവ് പറഞ്ഞു.
ഇറാെൻറ എണ്ണക്കപ്പലിലുള്ളത് മലപ്പുറം വണ്ടൂര്‍ പോരൂര്‍ സ്വദേശി പുളിയക്കോട് കെ.കെ. അബ്ബാസിെൻറ മകന് അജ്മൽ സാദിഖ് (26), ഗുരുവായൂർ മമ്മിയൂർ ക്ഷേത്രത്തിന് സമീപം മുള്ളത്ത് റോഡിൽ ഓടാട്ട് രാജെൻറ മകൻ റെജിൻ (40), കാസര്‍കോട് ഉദുമ നമ്പ്യാര്‍ കീച്ചില്‍ സ്വദേശി പി. പ്രജിത്ത് പുരുഷോത്തമൻ (32) എന്നിവരാണ്.
സ്പെയിനിലെ സൗത്ത് കോസ്റ്റലിൽ ജിബ്രാൽട്ടർ പൊലീസിെൻറ നിയന്ത്രണത്തിലാണ് കപ്പൽ ഇപ്പോഴുള്ളതെന്ന് അജ്മൽ ‘മാധ്യമ’ത്തിന് നൽകിയ സന്ദേശത്തിൽ അറിയിച്ചു. ഒരു മാസത്തേക്ക് ഭക്ഷണസാധനങ്ങളടക്കം ശേഖരിച്ചിട്ടുണ്ടെന്നും അറിയിച്ചിട്ടുണ്ട്.
റെജിൻ ഞായറാഴ്ച രാവിലെയും ഫോൺ ചെയ്തിരുന്നുവെന്നും അപകടത്തിൽ പെട്ടതായി പറഞ്ഞിട്ടില്ലെന്നും വീട്ടുകാർ പറഞ്ഞു. മൂന്നു മാസം മുമ്പാണ് റെജിൻ നാട്ടിൽ വന്ന് മടങ്ങിയത്. ഗ്രേസ് വൺ കപ്പലിലെ തേഡ് എന്‍ജിനീയറാണ് പ്രജിത്ത്. മകന് പ്രശ്നങ്ങളില്ലെന്നും ആശങ്കപ്പെടാനൊന്നുമില്ലെന്നും ബന്ധുക്കൾ പറഞ്ഞു.
ബാങ്ക് ഓഫ് ബറോഡ കാസര്‍കോട് ശാഖയിലെ മാനേജരായി വിരമിച്ച പി. പുരുഷോത്തമെൻറയും വീട്ടമ്മയായ പി.കെ. ശ്രീജയുടെയും രണ്ടാമത്തെ മകനാണ് പ്രജിത്ത്. മൂന്നുമാസം മുമ്പാണ് ഗ്രേസ്വണിൽ ജോലിയില്‍ പ്രവേശിച്ചത്.
യൂറോപ്യൻ യൂനിയെൻറ ഉപരോധം മറികടന്ന് സിറിയയിലേക്ക് എണ്ണ കടത്തുന്നെന്നാരോപിച്ച് ജൂലൈ നാലിനാണ് ഇറാെൻറ എണ്ണക്കപ്പൽ ബ്രിട്ടൻ പിടിച്ചത്. രാജ്യാന്തര ജലാതിർത്തി ലംഘിച്ചെന്നാരോപിച്ചാണ് സ്റ്റെന ഇംപറോ, മെസ്ദർ കപ്പലുകൾ ഇറാെൻറ റവലൂഷനറി ഗാർഡ് പിടിച്ചെടുത്തത്. മെസ്ദർ പിന്നീട് വിട്ടയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.