Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jan 2022 5:37 AM GMT Updated On
date_range 20 Jan 2022 6:51 AM GMTമലപ്പുറം തേഞ്ഞിപ്പലത്ത് പോക്സോ കേസിലെ പെൺകുട്ടി മരിച്ച നിലയിൽ
text_fieldsbookmark_border
മലപ്പുറം: തേഞ്ഞിപ്പലത്ത് പോക്സോ കേസിലെ പെൺകുട്ടി മരിച്ചനിലയിൽ. തേഞ്ഞിപ്പലത്തെ വാടക ക്വാർട്ടേഴ്സിലാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ബുധനാഴ്ച വൈകിട്ടാണ് സംഭവം. ആശുപത്രിയിലെത്തിക്കുംമുമ്പേ കുട്ടി മരിച്ചിരുന്നു.
ഏഴ് മാസം മുമ്പായിരുന്നു കുട്ടി ബലാത്സംഗം നേരിട്ടത്. ബന്ധുക്കൾ ഉൾപ്പെടെ ആറുപേരാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് ഫറോക്ക്, കൊണ്ടോട്ടി സ്റ്റേഷനുകളിലായി ആറു കേസുകളുണ്ട്. പെൺകുട്ടിയുടെ മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി.
നേരത്തേ കുട്ടി ആത്മഹത്യ ശ്രമം നടത്തിയിരുന്നതായി പറയുന്നു. കുട്ടിക്ക് മതിയായ സംരക്ഷണവും കൗൺസലിങ്ങും നൽകിയില്ലെന്ന ആരോപണം ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story