ഉമ്മന്‍ ചാണ്ടിയേയും യു.ഡി.എഫിനേയും ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് സി.പി.എം മനസ്സിലാക്കണം -കുഞ്ഞാലിക്കുട്ടി
text_fieldsമലപ്പുറം: നില പരുങ്ങലിലാണെന്ന ബോധ്യത്തെ തുടര്‍ന്നാണ് സോളാര്‍ കേസ് സി.ബി.ഐക്ക് വിടാനുള്ള സര്ക്കാര്തീരുമാനമെന്നും അവരുടെ ആത്മവിശ്വാസക്കുറവാണ് ഇത് കാണിക്കുന്നതെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി.
മലപ്പുറത്ത് യു.ഡി.എഫ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതുകൊണ്ടൊന്നും ഉമ്മന്‍ ചാണ്ടിയേയും യു.ഡി.എഫിനേയും ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് സി.പി.എം മനസ്സിലാക്കണം.
വികസനംപറഞ്ഞ് വോട്ടുചോദിക്കുന്നതിന് പകരം വര്‍ഗീയത പരത്തി വോട്ട് വാങ്ങിയാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം നേട്ടം ഉണ്ടാക്കിയതെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന് പറഞ്ഞു. സി.പി.എമ്മിനും ബി.ജെ.പിക്കും ഒരേ അജണ്ടയാണ് കേരളത്തിലെന്ന് വി.ഡി. സതീശന് എം.എൽ.എ അഭിപ്രായപ്പെട്ടു.
എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ്, എം.എൽ.എമാരായ കെ.എൻ.എ. ഖാദർ, എം. ഉമ്മർ, പി.കെ. അബ്ദുറബ്ബ്, ടി.വി. ഇബ്രാഹീം, കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ, കെ.പി.സി.സി വൈസ് പ്രസിഡൻറ് ടി. സിദ്ദീഖ്, ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ്, ഇ. മുഹമ്മദ് കുഞ്ഞി, വി.എ. കരീം, വി.എസ്. ജോയ്, കൃഷ്ണന് കോട്ടുമല, വെന്നിയൂര്‍ മുഹമ്മദ് കുട്ടി, കെ.പി. അബ്ദുല്‍ മജീദ്, എം. റഹ്മത്തുല്ല, പി.വി. ജോണി തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.