മലപ്പുറം എടവണ്ണപ്പാറയിൽ യു.ഡി.എഫ് സംവിധാനം തകരുന്നു
text_fieldsഎടവണ്ണപ്പാറ (മലപ്പുറം): ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറും കോൺഗ്രസ് മണ്ഡലം നേതാവുമായ വാർഡ് അംഗത്തിേൻറത് ഏകാധിപത്യ നിലപാടെന്ന് ആരോപിച്ച് വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി രംഗത്തു വന്നതോടെ യു.ഡി.എഫ് സംവിധാനം വീണ്ടും തകരുന്നു.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വാഴക്കാട് പഞ്ചായത്തിലെ മുന്നണി സംവിധാനം തകരാൻ കാരണമായ ഏഴാം വാർഡ് എളമരത്താണ് ഇരുപാർട്ടികളും വീണ്ടും കൊമ്പുകോർക്കുന്നത്.
ഈയിടെ ജില്ലയിലെ നേതാക്കൾ ഇടപെട്ടതിനെ തുടർന്ന് മുന്നണി സംവിധാനം പുനഃസ്ഥാപിച്ചെങ്കിലും താഴെതട്ടിൽ പ്രശ്നങ്ങൾ നിലനിൽക്കുകയാണ്.
എളമരം വാർഡ് അംഗം ജൈസൽ എളമരം മുന്നണി സംവിധാനം മാനിക്കാതെ ഏകാധിപതിയായി പ്രവർത്തിക്കുന്നുവെന്നാരോപിച്ച് മുസ്ലിം ലീഗ് വാർഡ് ലൈസൺ കമ്മിറ്റി, അടുത്ത തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ബന്ധം അംഗീകരിക്കാനാവില്ലന്നു കാണിച്ച് പഞ്ചായത്ത് കമ്മിറ്റിക്ക് കത്തുനൽകി.
രണ്ടുദിവസം മുമ്പ് ഗ്രാമപഞ്ചായത്ത് എളമരത്ത് നടത്തിയ സീമാമു സ്മാരക സാംസ്കാരിക നിലയത്തിെൻറ ഉദ്ഘാടന ചടങ്ങിൽ പ്രാദേശിക നേതൃത്വത്തെ അവഗണിച്ചതാണ് ലീഗിനെ പ്രകോപിപ്പിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.