ശ്രീഷ്ണക്ക് ഡോക്ടറാവണം; പക്ഷേ സുമനസ്സുകൾ മനസ്സുവെക്കണം
text_fieldsകരുവാരകുണ്ട്: പ്രാരബ്ധങ്ങളെയും ദാരിദ്ര്യത്തെയും അതിജീവിച്ച് എ പ്ലസുകൾ വാരിക്കൂട്ടിയ ശ്രീഷ്ണ പറയുന്നു, എനിക്ക് ഡോക്ടറാവണം. കൂലിപ്പണിക്കാരനായ പിതാവ് മകളുടെ മോഹം കേട്ട് നിസ്സഹായനായി ചിരിക്കുകയാണ്.
അരിമണൽ ഊത്താലക്കുന്നിലെ പട്ടികജാതി വിഭാഗത്തിലെ ആമപ്പൊയിൽ രാമൻകുട്ടി-സുമതി ദമ്പതിമാരുടെ നാലു മക്കളിൽ ഇളയവളാണ് ശ്രീഷ്ണ. വീട്ടിൽ കൂട്ടായി കഷ്ടപ്പാട് മാത്രമാണുള്ളതെങ്കിലും പഠനകാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാത്ത ഈ മിടുക്കി എസ്.എസ്.എൽ.സിയിലും പ്ലസ് ടുവിലും സമ്പൂർണ എ പ്ലസുകൾ നേടി. പ്ലസ് ടുവിന് മുഴുവൻ മാർക്കും നേടിയ ശ്രീഷ്ണ മൊത്തം 97 ശതമാനം മാർക്ക് വാങ്ങി.
അടക്കാക്കുണ്ട് ക്രസൻറ് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പഠനം. പഞ്ചായത്ത് നൽകിയ വീട്ടിലാണ് താമസം.
കൂലിവേല ചെയ്ത് കുടുംബം പുലർത്തുന്ന രാമൻകുട്ടി മെഡിസിൻ പ്രവേശനമെന്ന മകളുടെ ആഗ്രഹം കേൾക്കുമ്പോൾ സുമനസ്സുകളുടെ പ്രതീക്ഷയിലാണ്.
ശ്രീഷ്ണയെത്തേടി വീട്ടിലെത്തിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ല കോഓഡിനേറ്റർ എം. മണി ഉപഹാരം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.