ആശങ്കയോടെ കൊണ്ടോട്ടി; നിതാന്ത ജാഗ്രതയിൽ നഗരസഭയും ആരോഗ്യവകുപ്പും
text_fieldsകൊണ്ടോട്ടി: മത്സ്യ മൊത്തവിതരണ കേന്ദ്രത്തിലെ ഏഴ് തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കൊണ്ടോട്ടി പ്രദേശം ആശങ്കയില്‍. സമ്പര്‍ക്കത്തിലൂടെയാണ് തൊഴിലാളികള്‍ക്ക് രോഗം സ്ഥിരീകരിച്ചത് എന്നത് ഗൗരവമേറുന്നു. കൊയിലാണ്ടി സ്വദേശിയായ മത്സ്യവ്യാപാരിയില്നിന്നാണ് തൊഴിലാളികള്‍ക്ക് കോവിഡ് പടര്‍ന്നതെന്നാണ് വിവരം.
ഇവര്‍ കഴിഞ്ഞ 15നാണ് മാര്‍ക്കറ്റില്‍ കച്ചവടത്തിനെത്തിയത്. ഇതിനുശേഷം തൊഴിലാളികളില്‍ ചിലര്‍ക്ക് പനി കണ്ടതോടെ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. സംസ്ഥാനത്തിെൻറ വിവിധ ഇടങ്ങളില്‍നിന്നും അയല്‍ ജില്ലകളില്‍നിന്നും മത്സ്യകച്ചവടക്കാരും വാഹനങ്ങളും ഇവിടെയെത്താറുണ്ട്.
ഇവരൊക്കെ ചിലപ്പോള്‍ ദിവസങ്ങള്‍ ഇവിടെ തങ്ങാറുമുണ്ട്. ഇതിനനുസരിച്ച സുരക്ഷ മുന്കരുതുലകള് സ്വീകരിച്ചില്ലെന്ന ആക്ഷേപം ഉയര്‍ന്നിരിക്കുകയാണ്. ലോക്ഡൗണ്‍ തുടങ്ങിയതുമുതല്‍ രാത്രിമുതല്‍ പുലര്‍ച്ചവരെ മാര്‍ക്കറ്റില്‍ സജീവമായ കച്ചവടമാണ് നടക്കാറുള്ളത്. കോവിഡ് കാലത്ത് മാര്‍ക്കറ്റിലെ ആള്‍സാന്നിധ്യം കുറക്കാനാണ് ഈ സമയം െതരഞ്ഞെടുത്തത്.
മാര്‍ക്കറ്റിന് സമീപ പ്രദേശങ്ങളിലുള്ളവരാണ് തൊഴിലാളികളില്‍ കൂടുതല്‍പേരും. ഇപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചവരില്‍ ഭൂരിഭാഗവും ഇവിടത്തുകാരാണ്. നഗരപ്രദേശത്തുള്ളവര്ക്ക് കോവിഡ് പരിശോധന വ്യാപകമാക്കണമെന്നാവശ്യം ശക്തമാണ്.
തിങ്കളാഴ്ച ടി.വി. ഇബ്രാഹിം എം.എല്‍.എയുടെ അധ്യക്ഷതയില്‍ അടിയന്തര യോഗം നഗരസഭയില്‍ ചേര്‍ന്നു. കോവിഡ് സ്ഥിരീകരിച്ച രോഗികളുമായി ബന്ധപ്പെട്ടവരെ കണ്ടെത്തി പരിശോധനക്ക് വിേധയമാക്കിയും ബോധവത്കരണം നടത്തിയും നിതാന്ത ജാഗ്രതയോടെ പ്രവര്‍ത്തിക്കുകയാണ് നഗരസഭയും ആരോഗ്യവകുപ്പും. മേലങ്ങാടി, വലിയങ്ങാടി, തൈത്തോട്ടം എന്നിവടങ്ങളില്‍ സുരക്ഷ മുന്‍കരുതലുകള്‍ ശക്തമാക്കും. ബോധവത്കരണ അനൗണ്‍സ്മെൻറ് ആരംഭിച്ചു.
നഗരത്തില്‍ മറ്റ് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നുണ്ടെങ്കില്‍ ജില്ല ഭരണകൂടത്തിെൻറ നടപടിയോട് പൂര്‍ണമായി സഹകരിക്കാൻ തീരുമാനിച്ചു. നഗരസഭ ചെയര്പേഴ്സൻ കെ.സി. ഷീബ, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ മുഹമ്മദ്ഷാ മാസ്റ്റര്‍, വികസന സ്ഥിരംസമിതി ചെയർമാന് സി. മുഹമ്മദ് റാഫി, കൗണ്‍സിലര്‍മാരായ പി. അബ്ദുറഹിമാന്, അഡ്വ. കെ.കെ. സമദ്, അഹമ്മദ് കബീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ചീക്കോട് നിയന്ത്രണങ്ങൾ തുടരും
ചീക്കോട് ഗ്രാമപഞ്ചായത്തിലെ വെട്ടുപാറയിലും സമീപപ്രദേശങ്ങളിലും ഗ്രാമപഞ്ചായത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു. പ്രാഥമിക സമ്പർക്കങ്ങളുടെ സാമ്പിൾ പരിശോധനാഫലം നെഗറ്റിവായിട്ടുണ്ട്. കച്ചവടസ്ഥാപനങ്ങളുടെ പ്രവർത്തനം ചൊവ്വാഴ്ച മുതൽ വൈകീട്ട് ഏഴുവരെയാക്കി.
ക്വാറൻറീനിൽ കഴിയണം
കൊണ്ടോട്ടി മത്സ്യമാർക്കറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും ജൂലൈ 15 മുതൽ കൊണ്ടോട്ടി മാർക്കറ്റിൽനിന്ന് മത്സ്യം വാങ്ങി വിൽക്കുന്നവരും ചീക്കോട് ഗ്രാമപഞ്ചായത്തിലുണ്ടെങ്കിൽ ആരോഗ്യവകുപ്പ് നിർദേശപ്രകാരം ക്വാറൻറീനിൽ കഴിയണം. വിവരം ആരോഗ്യകേന്ദ്രത്തിൽ അറിയിക്കണമെന്ന് പ്രസിഡൻറ് കെ.പി. സഇൗദ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.