ഉണക്കമീനുമായെത്തിയ ലോറി ഡ്രൈവർക്ക് കോവിഡ്; പെരിന്തൽമണ്ണ, മഞ്ചേരി മാർക്കറ്റുകൾ അടച്ചു
text_fieldsപെരിന്തൽമണ്ണ: കോവിഡ് സ്ഥിരീകരിച്ച ഷൊർണൂർ സ്വദേശിയായ ലോറി ഡ്രൈവർ ഉണക്കമൽസ്യവുമായി പെരിന്തൽമണ്ണയിലെയും മഞ്ചേരിയിലെയും ഉണക്കമീൻ മാർക്കറ്റിലുമെത്തി. പെരിന്തൽമണ്ണയിലെ ടൗണിൽതന്നെയുള്ള നിത്യ മാർക്കറ്റിലും എത്തിയതിനാൽ ഇവിടത്തെ രണ്ടു മാർക്കറ്റുകളും അടച്ചു.
ജൂലൈ ആറിന് രാത്രി 12.20 ന് മംഗലാപുരത്തു നിന്നും പുറപ്പെട്ട ലോറി ഡ്രൈവർ, ഏഴിന് പുലർച്ചെ 3.30 ന് മഞ്ചേരിയിലും പത്തോടെ പെരിന്തൽമണ്ണയിലും ശേഷം വാണിയംകുളത്തും ഉണക്കമീനുമായെത്തുകയായിരുന്നു. നിത്യ മാർക്കറ്റിൽ ഏതാനും ചെറുകിട കച്ചവടക്കാരുമായി ഇടപഴകുകയും ലഘുഭക്ഷണശാലയിൽ എത്തുകയും ചെയ്തു. എട്ടിന് രോഗ ലക്ഷണങ്ങൾ കാണുകയും ഒമ്പതിന് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.
ഇതോടെ, 24 മണിക്കൂറിനിടെ പൈങ്കുളത്തെ വീടുൾപ്പെടെ 16 ൽ പരം സ്ഥലത്ത് എത്തിയതായി പട്ടിക തയാറാക്കിയിട്ടുണ്ട്. ഉണക്കമീൻ ലോഡിറക്കിയ തൊഴിലാളികൾ കച്ചവടക്കാർ തുടങ്ങിയവർ ക്വാറന്‍റീനിലാണ്.
സമ്പർക്കപ്പട്ടിക അന്വേഷിച്ച് സമ്പർക്കം കണ്ടെത്തുന്നത് വരെ പരമാവധി മൂന്നു ദിവസത്തിനകം ടൗണിലെ നിത്യ മാർക്കറ്റ് തുറക്കാമെന്ന് പെരിന്തൽമണ്ണ നഗരസഭാ ചെയർമാൻ എം. മുഹമ്മദ് സലീം അറിയിച്ചു. മാപ്പ് തയാറാക്കിയാൽ ആ വ്യക്തികളോട് മാത്രം ക്വാറന്‍റീനിൽ പോവാൻ നിർദ്ദേശിക്കും.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.