ഒാൺലൈൻ പഠനത്തിന് കൂട്ടായി അധ്യാപകരുടെ ഇംഗ്ലീഷ് ബ്ലോഗും
text_fieldsപെരിന്തൽമണ്ണ: പെരിന്തൽമണ്ണ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു ഇംഗ്ലീഷ് വിഭാഗത്തിെൻറ ‘ഇംഗ്ലീഷ് ബ്ലോഗി’ന് തുടക്കം. ഇംഗ്ലീഷ് സബ്ജക്ട് ഗ്രൂപ് ഓൺലൈൻ പഠനപ്രവർത്തനങ്ങളുടെ ഭാഗമായാണ് ബ്ലോഗ് ആരംഭിച്ചത്. ഓരോ ആഴ്ചയിലേയും ഇംഗ്ലീഷ് ഓൺലൈൻ ക്ലാസിൻറ ഭാഗമായി ക്ലാസ് /സബ്ജക്ട് ഗ്രൂപ്പുകളിൽ ലഭ്യമാക്കുന്ന പഠനക്കുറിപ്പുകളും മറ്റും അതത് ദിവസങ്ങളിൽ ബ്ലോഗിൽ ഉൾപ്പെടുത്തും.
ബ്ലോഗ് ഓൺലൈനായി പൊതുവിദ്യാഭ്യാസ വകുപ്പ് (ഹയർ സെക്കൻഡറി വിഭാഗം) അക്കാദമിക് ജോയൻറ് ഡയറക്ടർ ഡോ. പി.പി. പ്രകാശൻ ഉദ്ഘാടനം നിർവഹിച്ചു. പെരിന്തൽമണ്ണ നഗരസഭ ചെയർമാൻ മുഹമ്മദ് സലീം മുഖ്യപ്രഭാഷണം നടത്തി.
നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ കീഴിശ്ശേരി മുസ്തഫ, പ്രിൻസിപ്പൽ കെ.വി. ഫൗസിയ, പി.ടി.എ പ്രസിഡൻറ് മുഹമ്മദ് മുസ്തഫ, സ്റ്റാഫ് സെക്രട്ടറി വി.പി. ജയരാജൻ എന്നിവരും സംസാരിച്ചു. ഇംഗ്ലീഷ് അധ്യാപകരായ ബിജീഷ്, പ്രശാന്ത്, ഫെബിത ഉമ്മർ, ഫസീന എന്നിവരാണ് ഇംഗ്ലീഷ് ബ്ലോഗിെൻറ ശിൽപികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.