തിരൂരങ്ങാടിയിൽ നവീകരണ പ്രവൃത്തികൾക്ക് 96 ലക്ഷത്തിെൻറ അനുമതി
text_fieldsതിരൂരങ്ങാടി (മലപ്പുറം): നിയോജക മണ്ഡലത്തിൽ വിവിധ നവീകരണ പ്രവൃത്തികൾക്ക് 96 ലക്ഷം രൂപ അനുവദിച്ചതായി പി.കെ. അബ്ദുറബ്ബ് എം.എൽ.എ അറിയിച്ചു. മണ്ഡലത്തിലെ ഗ്രാമീണ റോഡുകൾ ഉന്നതനിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നാണ് പണം അനുവദിച്ചത്.
പ്രവൃത്തി, തുക ലക്ഷത്തിൽ എന്ന ക്രമത്തിൽ:
ബദർപള്ളി വാരിയത്ത് റോഡ്-മൂന്ന് ലക്ഷം, പേരിങ്കല്ലംകണ്ടി റോഡ്-2.50 ലക്ഷം, കണ്ണഞ്ചേരി പാത്ത്വേ-2.5, തട്ടാളം ലിങ്ക് റോഡ്-നാല്, പുറ്റാട്ട് തറ അംഗൻവാടി പാത്ത്വേ- നാല്, അയ്യൻകാളി കോളനി ഡ്രൈനേജ്- മൂന്ന്, പരപ്പനങ്ങാടി കെട്ടുങ്ങൽ ബണ്ട് പാത്ത്വേ-ഒരുലക്ഷം, മെതുവിൽ സൈതലവി സ്മാരക റോഡ്-മൂന്ന്, മൂഴിക്കൽകടവ് ഫ്ലഡ് ബാങ്ക്- അഞ്ച്, ദേവസ്വം കനാൽ റോഡ് -മൂന്ന്, എൻ.എച്ച് കൂച്ചാൽ റോഡ് -മൂന്ന്, ചപ്പങ്ങത്തിൽ റോഡ്-മൂന്ന്, തൈശേരിതാഴം റോഡ് -മൂന്ന്, ഹൈസ്കൂൾ പടി തട്ടത്തലം ഹൈസ്കൂൾ റോഡ്-4.95, പതിനാറാംകണ്ടം പീലിയം റോഡ് -4.80, മച്ചിങ്ങൽ അഹമ്മദ് ഹാജി സ്മാരക റോഡ് 4.25, അറക്കൽ ചിറ എയർപോർട്ട് റോഡ് നാല്, മാമ്മു ബസാർ ബാഫഖി തങ്ങൾ റോഡ് -മൂന്ന്, പൂക്കിപ്പറമ്പ് ഏലാന്തിക്കുണ്ട് റോഡ് -1.5, കുളങ്ങരപ്പള്ളി തറയിൽ പടി റോഡ്-മൂന്ന്.
കോലേത്ത് തെക്കേക്കര റോഡ് -2.50 ലക്ഷം, ചെനക്കൽ ജുമാമസ്ജിദ് റോഡ് -നാല്, ചരൽക്കുന്ന് പുതുശേരികുളം റോഡ് -2.5, മുള്ളൻമട റോഡ് -2.5, ടയർ കമ്പനി റോഡ് -2.5, ചിറക്കൽ കൈതത്തോട് റോഡ് -2.5, അരീക്കൽ താണുകുണ്ട് റോഡ് കോൺക്രീറ്റ് -മൂന്ന്, ഇ.കെ. മൂസക്കുട്ടി ഹാജി സ്മാരക റോഡ് കോൺക്രീറ്റ് -നാല്, താണിയാട് കുഞ്ഞാലൻ പടി റോഡ് കോൺക്രീറ്റ് -3.5, മാങ്ങാടൻ അബ്ദുല്ലക്കുട്ടി ഹാജി റോഡ് കോൺക്രീറ്റ്-3.50 ലക്ഷം എന്നിങ്ങനെയാണ് റോഡുകൾക്ക് പണം അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.