വിരണ്ടോടിയ പോത്ത് ഓട്ടോയിടിച്ച് ചത്തു; പരാക്രമത്തിൽ മൂന്നുപേർക്ക് പരിക്ക്
text_fieldsതിരൂരങ്ങാടി (മലപ്പുറം): വിരണ്ടോടിയ പോത്തിെൻറ പരാക്രമത്തിൽ മൂന്നുപേർക്ക് പരിക്ക്. തൃക്കുളം പള്ളിപ്പടി, വടക്കേ മമ്പുറം ഭാഗത്ത് കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. കന്നുകാലി കച്ചവടക്കാരനായ വ്യക്തി പോത്തുകളെ വടക്കേ മമ്പുറത്ത് പുഴയിൽ കുളിപ്പിക്കുന്നതിനിടെ ഒന്ന് വിരണ്ടോടുകയായിരുന്നു. പോത്തിെൻറ ആക്രമണത്തിൽ വടക്കേ മമ്പുറം കടവത്ത് ഹസനെ (65) കൈയെല്ല് പൊട്ടി തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പള്ളിപ്പടിയിലെ പി.കെ. മുഹമ്മദ് ബിശർ ഇബ്രാഹിം (മൂന്ന്), മുടയംപുലാക്കൽ സൈതലവി (65) എന്നിവർക്കും പരിേക്കറ്റു. പോത്ത് പിന്നീട് ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയിൽ ഇടിച്ച ശേഷം റോഡിൽ വീണു. ഇടിയുടെ ആഘാതത്തിൽ തളർന്നുവീണ പോത്തിനെ നാട്ടുകാർ വാഹനത്തിൽ കയറ്റി കൊണ്ടുപോയെങ്കിലും ചത്തു. തിരൂരങ്ങാടി എസ്.ഐ നൗഷാദ് ഇബ്രാഹീമിെൻറ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തിയിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.