ക്വാറൻറീനിൽ ഉറങ്ങിത്തീർക്കുന്നവർക്ക് അഖിലിനെ മാതൃകയാക്കാം
text_fieldsതിരൂരങ്ങാടി: കഴിഞ്ഞ ജൂൺ 17ന് ഷാർജയിൽനിന്ന് നാട്ടിലെത്തി 28 ദിവസത്തെ ക്വാറൻറീനിലായിരുന്നു കക്കാട് കരുമ്പിൽ സ്വദേശിയായ അഖിൽ. ഇതരനാട്ടിൽനിന്ന് വരുമ്പോൾ കുടുംബത്തോടൊത്ത് ഒരുമിച്ചുകഴിയുന്ന സന്തോഷത്തിനുപകരം ആരുമായും കാണാതെ ഒരു തടവറക്കകത്തെന്നപോലെ ഒതുങ്ങിപ്പോകുന്നതിെൻറ പ്രയാസത്തിനിടെ മാനസികോല്ലാസവും ആത്മവിശ്വാസവും നേടാനായതിെൻറ സന്തോഷം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയാണ് ഈ യുവാവ്.
ഏകാന്തത മനസ്സിനെ അലട്ടിക്കൊണ്ടിരുന്നപ്പോൾ തെൻറ പഴയ പെയിൻറും ബ്രഷുമൊക്കെ എടുത്ത് ചുമരിൽ അലക്ഷ്യമായി വരക്കാൻ തുടങ്ങി. ഇതിനിടെ വന്ന ഒരു ഫോൺ കോളാണ് ആത്മവിശ്വാസം നൽകിയതെന്ന് അഖിൽ പറയുന്നു. ആരോഗ്യവകുപ്പിെൻറ മാനസികാരോഗ്യ വിഭാഗത്തിൽനിന്ന് വനിതാശിശു വികസന വകുപ്പിലെ കൗൺസലർ ദീപിക ആയിരുന്നത്രെ അഖിലിനെ വിളിച്ചത്. ക്വാറൻറീനിലെ വിവരങ്ങൾ അന്വേഷിച്ച കൗൺസലർ ദീപിക, വായിക്കുമെങ്കിൽ പുസ്തകങ്ങൾ എത്തിച്ചുനൽകാമെന്ന് അറിയിച്ചെങ്കിലും തനിക്ക് അൽപമൊക്കെ ചിത്രം വരക്കാനറിയുമെന്നാണ് അഖിൽ പറഞ്ഞത്. വരച്ച ചിത്രങ്ങൾ അയച്ചും കൊടുത്തു.
വര ക്രിയാത്മകമാക്കാനും ഇപ്പോഴത്തെ സാഹചര്യങ്ങളെ വരയിലേക്ക് കൊണ്ടുവരാനും ഉള്ളിലുള്ള കഴിവുകളെ ഉണർത്തിയെടുക്കാനും ഈ അവസരം ഉപയോഗിക്കണമെന്ന ദീപികയുടെ നിർദേശമാണ് അഖിലിന് പ്രചോദനമായത്.
ബാൽക്കണിയിൽ നിൽക്കുന്ന അച്ഛനെയും താഴെ ഭാര്യയും മകനും അമ്മയും ഭക്ഷണവുമായി വന്നുനിൽക്കുന്നതുമൊക്കെ കോവിഡിെൻറ പശ്ചാത്തലത്തിൽ ചാർട്ട് പേപ്പറിൽ വരച്ചു. മകൻ വീട്ടിൽ വരുമ്പോൾ സന്തോഷിപ്പിക്കാൻ ചുമരിൽ അവനിഷ്ടമുള്ള ആനക്കുട്ടിയും പൂമ്പാറ്റകളെയുമൊക്കെ വരച്ചു. കേരളത്തിലുടനീളം ക്വാറൻറീനിൽ കഴിയുന്നവർക്ക് ഇത്തരം കൗൺസലർമാരുടെ വിളികൾ നൽകുന്ന ആശ്വാസം ചെറുതൊന്നുമല്ലെന്നും അഖിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.