Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാള പെറ്റെന്ന്...

കാള പെറ്റെന്ന് കേട്ടാലുടൻ കയറെടുക്കരുത്; 'ആത്മ'ക്ക് മുന്നറിയിപ്പുമായി പ്രേംകുമാർ

text_fields
bookmark_border
കാള പെറ്റെന്ന് കേട്ടാലുടൻ കയറെടുക്കരുത്; ആത്മക്ക് മുന്നറിയിപ്പുമായി പ്രേംകുമാർ
cancel

തി​രു​വ​ന​ന്ത​പു​രം: ചി​ല മ​ല​യാ​ള സീ​രി​യ​ലു​ക​ള്‍ എ​ന്‍ഡോ​സ​ള്‍ഫാ​ന്‍ പോ​ലെ സ​മൂ​ഹ​ത്തി​ന് മാ​ര​ക​മാ​ണെ​ന്ന സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ പ്രേം​കു​മാ​റി​ന്‍റെ പ​രാ​മ​ര്‍ശ​ത്തി​നെ​തി​രെ തു​റ​ന്ന ക​ത്തെ​ഴു​തി​യ ടെ​ലി​വി​ഷ​ന്‍ അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ 'ആ​ത്മ'​ക്ക്​ തു​റ​ന്ന ക​ത്തി​ലൂ​ടെ ത​ന്നെ പ്രേം​കു​മാ​റി​ന്‍റെ മ​റു​പ​ടി. കാ​ള പെ​റ്റെ​ന്ന് കേ​ട്ടാ​ലു​ട​ൻ ക​യ​റെ​ടു​ക്ക​രു​തെ​ന്നും താ​ന്‍ ഉ​ന്ന​യി​ച്ച വി​ഷ​യ​ത്തി​ല്‍ അ​ഭി​നേ​താ​ക്ക​ള്‍ക്ക് ഒ​രു പ​ങ്കു​മി​ല്ലെ​ന്നി​രി​ക്കെ, അ​പ​ച​യ​ങ്ങ​ളു​ടെ പൂ​ര്‍ണ​മാ​യ ഉ​ത്ത​ര​വാ​ദി​ത്തം ത​ങ്ങ​ള്‍ക്കാ​ണെ​ന്ന് സ​മ്മ​തി​ക്കും​വി​ധം സം​ഘ​ട​ന രം​ഗ​ത്തു​വ​ന്ന​ത് എ​ന്തി​നാ​ണെ​ന്ന് മ​ന​സ്സി​ലാ​വു​ന്നി​ല്ലെ​ന്ന് പ്രേം​കു​മാ​ര്‍ പ​റ​ഞ്ഞു.

പു​രോ​ഗ​മ​ന ആ​ശ​യ​ങ്ങ​ളി​ലൂ​ന്നി മു​ന്നോ​ട്ട് പോ​കു​ന്ന സ​മൂ​ഹ​ത്തെ സ്ത്രീ​വി​രു​ദ്ധ​വും പി​ന്തി​രി​പ്പ​നു​മാ​യ ആ​ശ​യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ച് സാം​സ്‌​കാ​രി​ക പാ​പ്പ​ര​ത്തി​ലേ​ക്ക് ന​യി​ക്ക​രു​തെ​ന്നാ​ണ് താ​ൻ പ​റ​ഞ്ഞ​തി​ന്‍റെ സാ​രം. പ​ത്തു​വ​ര്‍ഷം മു​മ്പും ഇ​തേ കാ​ര്യം​ത​ന്നെ താ​ന്‍ പ​റ​ഞ്ഞി​ട്ടു​ള്ള​തും മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ന്നി​ട്ടു​ള്ള​തു​മാ​ണ്. പ​ത്തു​വ​ര്‍ഷ​മാ​യി താ​ൻ പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന ഈ ​വി​ഷ​യ​ത്തി​ല്‍ ആ​ത്മ​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഒ​രു ച​ര്‍ച്ച​യോ ഏ​ന്തെ​ങ്കി​ലും ഇ​ട​പെ​ട​ലോ ഉ​ണ്ടാ​യി​ട്ടി​ല്ല. പ​ക​രം ഞാ​ൻ എ​ന്തു​ചെ​യ്​​തെ​ന്നാ​ണ് ആ​ത്മ​യു​ടെ ചോ​ദ്യം. ഞാ​ന്‍ ഈ ​അ​പ​ച​യ​ത്തെ​ക്കു​റി​ച്ച് പ​റ​യു​ക​യെ​ങ്കി​ലും ചെ​യ്യു​ന്നു​ണ്ട​ല്ലോ. നി​ങ്ങ​ള്‍ക്ക് ഇ​തേ​ക്കു​റി​ച്ച് തി​ക​ഞ്ഞ ബോ​ധ്യ​മു​ണ്ടാ​യി​ട്ടും പ്ര​തി​ക​രി​ക്കാ​ന്‍ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന്​ മാ​ത്ര​മ​ല്ല, ത​ന്നെ അ​ത് പ​റ​യാ​ന്‍ പോ​ലും അ​നു​വ​ദി​ക്കു​ന്നി​ല്ല -ക​ത്തി​ൽ പ​റ​യു​ന്നു.

ഉ​ചി​ത​മാ​യ തി​രു​ത്ത​ലു​ക​ള്‍ക്കും മാ​റ്റ​ങ്ങ​ള്‍ക്കും ത​യാ​റാ​കാ​തെ, പ​ഴ​യ​കാ​ല ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റ് സി​നി​മ​ക​ള്‍ പോ​ലും ഉ​പേ​ക്ഷി​ച്ച, പ​രി​ഷ്‌​കൃ​ത​സ​മൂ​ഹ​ത്തി​ന് നേ​രെ കൊ​ഞ്ഞ​നം​കു​ത്തു​ന്ന പ്ര​മേ​യ​ങ്ങ​ളും ഉ​ള്ള​ട​ക്ക​ങ്ങ​ളു​മാ​യി ഇ​തേ രീ​തി​യി​ല്‍ മു​ന്നോ​ട്ട് പോ​യാ​ല്‍ എ​പ്പോ​ഴും പ്രേ​ക്ഷ​ക സ​മൂ​ഹം ഒ​പ്പ​മു​ണ്ടാ​യെ​ന്ന് വ​രി​ല്ല.

ക്രി​യാ​ത്മ​ക​മാ​യ വി​മ​ര്‍ശ​ന​ങ്ങ​ളെ​യും നി​ര്‍ദേ​ശ​ങ്ങ​ളെ​യും അ​ഭി​പ്രാ​യ​ങ്ങ​ളെ​യു​മൊ​ക്കെ അ​തി​ന്‍റെ ശ​രി​യാ​യ അ​ർ​ഥ​വും ഉ​ദ്ദേ​ശ്യ​ശു​ദ്ധി​യു​മൊ​ന്നും മ​ന​സ്സി​ലാ​ക്കാ​തെ പു​ച്ഛി​ച്ചു​ത​ള്ളു​ക​യും അ​ത് ഉ​യ​ര്‍ത്തു​ന്ന​വ​രെ വ്യ​ക്തി​പ​ര​മാ​യി അ​ധി​ക്ഷേ​പി​ക്കു​ക​യും ശ്ര​ത്രു​വാ​യി കാ​ണു​ക​യും ചെ​യ്യു​ന്ന​ത് ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള ഒ​രു സം​ഘ​ട​ന​ക്ക് ഭൂ​ഷ​ണ​മ​ല്ല. ച​ര്‍ച്ച​ക​ളി​ലൂ​ടെ​യും സം​വാ​ദ​ങ്ങ​ളി​ലൂ​ടെ​യും ആ​ശ​യ​രൂ​പ​വ​ത്​​ക​ര​ണം സാ​ധ്യ​മാ​കു​ന്നി​ട​ത്താ​ണ് ജ​നാ​ധി​പ​ത്യം സൗ​ന്ദ​ര്യ​പൂ​ര്‍ണ​മാ​കു​ന്ന​തെ​ന്നും പ്രേ​കു​മാ​ർ ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prem Kumartelevision serialsAssociation of Television Media Artists
News Summary - Malauyalam Television Serial
Next Story