നടൻ കുഞ്ചാക്കോ ബോബന്റെ ചിത്രം പാഠപുസ്തകത്തിൽ; കർണാടകയിൽ വിവാദം
text_fieldsബംഗളൂരു: നടൻ കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ച സിനിമ കഥാപാത്രത്തിന്റെ ചിത്രം കർണാടകയിലെ പാഠപുസ്തകത്തിൽ അച്ചടിച്ചെന്ന പ്രചാരണത്തിൽ രാഷ്ട്രീയ വിവാദം. കർണാടക സിലബസിലെ ഒരു പാഠപുസ്തകത്തിലും നടന്റെ ചിത്രം അച്ചടിച്ചിട്ടില്ലെന്നും പ്രചാരണം വ്യാജമാണെന്നും കർണാടക ടെക്സ്റ്റ് ബുക്ക് സൊസൈറ്റി വിശദീകരണം നൽകിയെങ്കിലും വിഷയത്തിൽ ബി.ജെ.പി സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ഡി.കെ. ശിവകുമാറിന്റെ സഹോദരനും കോൺഗ്രസ് എം.പിയുമായ ഡി.കെ. സുരേഷ് രംഗത്തെത്തി. പാഠപുസ്തകങ്ങളുടെ നിലവാരത്തെ ചോദ്യം ചെയ്ത ഡി.കെ. സുരേഷ് എവിടെയാണ് അച്ചടിച്ചതെന്നും ചോദിച്ചു.
ബി.ജെ.പി സർക്കാറിന്റെ കഴിവില്ലായ്മയെത്തുടർന്ന് രാജ്യത്തിന് മുമ്പാകെ സംസ്ഥാനം മുഴുവനായി നാണംകെട്ടെന്നും ഡി.കെ. സുരേഷ് ട്വീറ്റ് ചെയ്തു. ഇതിന് മറുപടിയായി ബി.ജെ.പി നേതാവും മുൻ കർണാടക വിദ്യാഭ്യാസ മന്ത്രിയുമായ എസ്. സുരേഷ് കുമാർ രംഗത്തെത്തി. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച ഔദ്യോഗിക പുസ്തകമല്ലിതെന്നും എന്തെങ്കിലും കാര്യത്തില്‍ അഭിപ്രായം പറയുന്നതിന് മുമ്പ് പഠിക്കണമെന്നും മുന്‍വിദ്യാഭ്യാസമന്ത്രി എസ്. സുരേഷ് കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.