Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാ​ജ്യാ​ന്ത​ര...

രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്രമേളയുടെ മനംനിറച്ച് മലയാള ചിത്രങ്ങൾ

text_fields
bookmark_border
IFFK
cancel

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള നാ​ല് ദി​വ​സം പി​ന്നി​ടു​മ്പോ​ൾ മ​ല​യാ​ള​ചി​ത്ര​ങ്ങ​ൾ​ക്ക് വ​ൻ സ്വീ​കാ​ര്യ​ത. ഇ​രു​പ​ത്ത​ഞ്ച് മ​ല​യാ​ള ചി​ത്ര​ങ്ങ​ളാ​ണ് വ്യ​ത്യ​സ്ത വി​ഭാ​​ഗ​ങ്ങ​ളി​ലാ​യി മേ​ള​യി​ൽ ഇ​ടം​പി​ടി​ച്ച​ത്. മ​ല​യാ​ളം സി​നി​മ ടു​ഡേ, ഹോ​മേ​ജ്, റീ​സ്റ്റോ​ർ​ഡ് ക്ലാ​സി​ക്സ്, കാ​ലി​ഡോ​സ്കോ​പ്പ് വി​ഭാ​​ഗ​ങ്ങ​ളി​ലാ​ണ് പ്ര​ദ​ർ​ശ​നം.

ജി​യോ ബേ​ബി സം​വി​ധാ​നം ചെ​യ്ത മ​മ്മൂ​ട്ടി ചി​ത്രം കാ​ത​ലാ​ണ് മേ​ള​യി​ൽ പ്രേ​ക്ഷ​ക​പ്രീ​തി​യി​ൽ മു​ന്നി​ൽ. ആ​ന​ന്ദ് ഏ​ക​ർ​ഷി​യു​ടെ ആ​ട്ട​വും മേ​ള​യി​ലെ ആ​ക​ർ​ഷ​ക ചി​ത്ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം പി​ടി​ച്ചു. സ്വ​വ​ർ​ഗ്ഗാ​നു​രാ​ഗി​ക​ളു​ടെ ജീ​വി​ത​യാ​ഥാ​ർ​ഥ്യ​ങ്ങ​ളും സ​ങ്കീ​ർ​ണ​ത​ക​ളും പ​ങ്കു​വെ​ക്കു​ന്ന ‘കാ​ത​ൽ’ എ​ന്ന ചി​ത്രം അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് പ്ര​ദ​ർ​ശി​പ്പി​ച്ച​ത്.

സു​നി​ൽ മാ​ലൂ​ർ സം​വി​ധാ​നം ചെ​യ്ത വാ​ല​സൈ പ​റ​വ​ക​ൾ, ശാ​ലി​നി ഉ​ഷാ​ദേ​വി​യു​ടെ എ​ന്നെ​ന്നും, പ്ര​ശാ​ന്ത് വി​ജ​യു​ടെ ദാ​യം, റി​നോ​ഷ​ന്റെ ഫ​സ്റ്റ് ഫൈ​വ് ഡേ​റ്റ്‌​സ് എ​ന്നീ ചി​ത്ര​ങ്ങ​ളും നീ​ല​മു​ടി, ആ​പ്പി​ൾ ചെ​ടി​ക​ൾ, ബി 32 ​മു​ത​ൽ 44 വ​രെ, ആ​ന​ന്ദ് മൊ​ണാ​ലി​സ മ​ര​ണ​വും കാ​ത്ത്, ഓ. ​ബേ​ബി, ഇം​ഗ്ലീ​ഷ് മ​ല​യാ​ളം ഭാ​ഷ​ക​ളി​ലാ​യി ഒ​രു​ക്കി​യ ഷെ​ർ​സാ​ദെ എ​ന്നി​വ​യാ​ണ് മേ​ള​യി​ൽ ആ​ക​ർ​ഷ​ക​മാ​യ മ​ല​യാ​ള സി​നി​മ​ക​ൾ.

ഓർമകളിൽ മരിക്കാതെ കിം

തി​രു​വ​ന​ന്ത​പു​രം: ലോ​ക​മെ​മ്പാ​ടു​ള്ള ച​ല​ച്ചി​ത്ര ആ​രാ​ധ​ക​ർ​ക്ക് കിം ​കി ഡു​ക്ക് ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​നാ​യി​രു​ന്നെ​ങ്കി​ൽ ഡി​സം​ബ​റി​ൽ തീ​ർ​ഥാ​ട​നം​പോ​ലെ കേ​ര​ള രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യി​ലേ​ക്ക് ഒ​ഴു​കി​യെ​ത്താ​റു​ള്ള മ​ല​യാ​ളി​ക​ളെ സം​ബ​ന്ധി​ച്ച് കിം ​കി ഡു​ക്ക് ഒ​രു വി​കാ​ര​മാ​യി​രു​ന്നു, കാ​ഴ്ച​ക​ളെ സ​ര്‍ഗാ​ത്മ​ക​മാ​ക്കി​യ മ​ജി​ഷ്യ​ൻ. ഒ​രു വ​സ​ന്തം പോ​ലെ ച​ല​ച്ചി​ത്ര​പ്രേ​മി​ക​ളെ മോ​ഹി​പ്പി​ച്ച് കിം ​കാ​ല​യ​വ​നി​ക​യി​ൽ മ​റ​ഞ്ഞി​ട്ട് മൂ​ന്നു​വ​ർ​ഷം.

ടാ​ഗോ​ർ തി​യ​റ്റ​ർ പ​രി​സ​ര​ത്തെ കിം ​കി മു​ക്ക്

എ​ങ്കി​ലും കിം ​കി ഡു​ക്​ എ​ന്ന മ​നു​ഷ്യ​ന്‍റെ ഓ​ർ​മ​ക​ൾ 28ാം മേ​ള​യി​ലും മാ​യാ​തെ മ​ങ്ങാ​തെ​യു​ണ്ട്. ഡി​സം​ബ​റി​ന്‍റെ ത​ണു​പ്പി​ൽ ഒ​രു വ​സ​ന്ത​വു​മാ​യാ​ണ് ആ​ദ്യ​മാ​യി കിം ​കി ഡു​ക് എ​ന്ന കൊ​റി​യ​ൻ സം​വി​ധാ​യ​ക​ൻ കേ​ര​ള​ത്തി​ലേ​ക്കെ​ത്തി​യ​ത്, 2005ൽ. ​കേ​ര​ള​ത്തി​ന്‍റെ തെ​ക്ക​ൻ ജി​ല്ല​യി​ലേ​ക്ക് തെ​ക്ക​ൻ കൊ​റി​യ​യി​ൽ​നി​ന്നൊ​രു വ​സ​ന്തം: ‘സ്പ്രി​ങ്, സ​മ്മ​ർ, ഫാ​ൾ, വി​ന്റ​ർ... ആ​ൻ​ഡ് സ്പ്രി​ങ്’ എ​ന്ന ഋ​തു​ഭേ​ദ​ങ്ങ​ളു​ടെ ക​ഥ​യു​മാ​യെ​ത്തി​യ സം​വി​ധാ​യ​ക​നെ ച​ല​ച്ചി​ത്ര​പ്രേ​മി​ക​ൾ പി​ന്നീ​ട​ങ്ങോ​ട്ട് ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ, കേ​ര​ള​ത്തി​ൽ ത​നി​ക്ക് ഇ​ത്ര​യു​മ​ധി​കം ആ​രാ​ധ​ക​രു​ണ്ടെ​ന്ന് കിം ​അ​റി​യു​ന്ന​ത് 2013ലാ​ണ്. കേ​ര​ള രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യി​ൽ അ​തി​ഥി​യാ​യെ​ത്തി​യ കിം ​ശ​രി​ക്കും ഞെ​ട്ടി. കാ​റി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങാ​ൻ​പോ​ലും ലോ​ക​സം​വി​ധാ​യ​ക​ൻ ബു​ദ്ധി​മു​ട്ടി. അ​ന്ന് ഹോ​ട്ട​ലി​ൽ​നി​ന്നു ന​ഗ​ര​ത്തി​ൽ പ്ര​ഭാ​ത സ​വാ​രി​ക്കി​റ​ങ്ങി​യ കി​മ്മി​നെ ആ​രാ​ധ​ക​ർ വ​ള​ഞ്ഞു. ബ​സി​ൽ​നി​ന്നും ഓ​ട്ടോ​റി​ക്ഷ​യി​ൽ​നി​ന്നും ത​ല​നീ​ട്ടി മ​ല​യാ​ളി അ​ഭി​വാ​ദ്യം ചെ​യ്‌​ത​പ്പോ​ൾ കിം ​ശ​രി​ക്കും ഞെ​ട്ടി. ച​ല​ച്ചി​ത്ര​മേ​ള​യെ ഇ​ള​ക്കി​മ​റി​ച്ചാ​ണു കിം ​മ​ട​ങ്ങി​യ​ത്.

2019വ​രെ കേ​ര​ള​ത്തി​ലെ ഓ​രോ ച​ല​ച്ചി​ത്ര​മേ​ള​യും കിം ​കി ഡു​ക്കി​ന്‍റെ ചി​ത്ര​ങ്ങ​ളു​ടെ പേ​രി​ലാ​യി​രു​ന്നു ജ​ന​ങ്ങ​ൾ ഇ​ര​ച്ചു​ക​യ​റി​യ​ത്. ആ​ദ്യ​കാ​ല​ത്തെ ശാ​ന്ത​ത അ​വ​സാ​ന സി​നി​മ​ക​ളി​ലേ​ക്കെ​ത്തു​മ്പോ​ൾ ഭീ​ക​ര​മാ​യ വ​യ​ല​ൻ​സി​ലേ​ക്ക് മാ​റി​യ​പ്പോ​ഴും പ്രേ​ക്ഷ​ക​ർ ഡു​ക്കി​നെ കൈ​വി​ട്ടി​ല്ല. അ​വ​ർ കിം ​കി ഡു​ക്കി​നെ നെ​ഞ്ചോ​ടു ചേ​ർ​ത്തു. മൂ​ന്നാം വ​ർ​ഷ​ത്തി​ലും അ​വ​ർ കി​മ്മി​നെ നെ​ഞ്ചോ​ട് ചേ​ർ​ക്കു​ന്നു​ണ്ട്.

സ്ത്രീപക്ഷ സിനിമകൾ സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമല്ലെന്ന് ഓപൺ ഫോം

തി​രു​വ​ന​ന്ത​പു​രം: സ്ത്രീ​പ​ക്ഷ കാ​ഴ്ച​പ്പാ​ടു​ക​ൾ സി​നി​മ​യി​ൽ അ​വ​ത​രി​പ്പി​ക്കേ​ണ്ട​ത് സ്ത്രീ​ക​ളു​ടെ മാ​ത്രം ചു​മ​ത​ല​യ​ല്ല​ന്നും പു​രു​ഷ​ന്‍റെ വി​ല​യി​രു​ത്ത​ലി​ലെ സ്ത്രീ​പ​ക്ഷ​മാ​ണ് സി​നി​മ​ക​ളി​ൽ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള​തെ​ന്നും ഓ​പൺ ഫോ​റം. യ​ഥാ​ർ​ത്ഥ സ്ത്രീ​പ​ക്ഷം പു​രു​ഷ​ന്മാ​ർ പ​റ​യാ​ത്ത​തു​കൊ​ണ്ടാ​ണ് സ്ത്രീ​ക​ൾ​ക്ക് സ്വ​ന്തം പ​ക്ഷം പ​റ​ഞ്ഞ് സി​നി​മ ചെ​യ്യേ​ണ്ടി​വ​രു​ന്ന​തെ​ന്നും ശ്രു​തി ശ​ര​ണ്യം പ​റ​ഞ്ഞു. സി​നി​മ​യി​ലെ പ്ര​ണ​യ​വും ലൈം​ഗി​ക​ത​യു​മെ​ല്ലാം പു​രു​ഷ​ന്റെ കാ​ഴ്ച​പ്പാ​ടു​ക​ൾ മാ​ത്ര​മാ​യി ചു​രു​ങ്ങു​ക​യാ​ണെ​ന്ന്​ ജാ​പ്പ​നീ​സ് ക്യൂ​റേ​റ്റ​ർ കി​കി ഫു​ങ് പ​റ​ഞ്ഞു.

സ്ത്രീ​നോ​ട്ടം മാ​ത്ര​മ​ല്ല പു​രു​ഷ നോ​ട്ട​വും ച​ർ​ച്ച ആ​ക​ണ​മെ​ന്ന് നാ​താ​ലി​യ ശ്യാം ​പ​റ​ഞ്ഞു. ശ​രീ​ര രാ​ഷ്ട്രീ​യം ച​ർ​ച്ച ചെ​യ്യേ​ണ്ട വി​ഷ​യ​മാ​ണെ​ന്നും സ്ത്രീ​ക​ളെ എ​ങ്ങ​നെ സ്‌​ക്രീ​നി​ൽ പു​രു​ഷ​ൻ അ​വ​ത​രി​പ്പി​ക്കു​ന്നു എ​ന്ന​ത് പ്ര​സ​ക്ത​മാ​ണെ​ന്നും ജൂ​റി അം​ഗം മാ​ര മാ​റ്റ പ​റ​ഞ്ഞു. സി​നി​മ​യു​ടെ സാ​ങ്കേ​തി​ക മേ​ഖ​ല​യി​ലേ​ക്ക് കൂ​ടു​ത​ൽ സ്ത്രീ​ക​ൾ ക​ട​ന്നു​വ​ര​ണ​മെ​ന്ന് വി​ധു വി​ൻ​സെ​ന്റ് പ​റ​ഞ്ഞു. ശ്രേ​യ ശ്രീ​കു​മാ​ർ, സം​ഗീ​ത ചേ​നം​പു​ള്ളി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

നാന പടേക്കറെ മുഖ്യാതിഥിയാക്കിയതിൽ വിമർശനം; ക​ശ്മീ​ർ ഫ​യ​ൽ​സി​നെ​യും കേ​ര​ള സ്റ്റോ​റി​യെ​യും ന്യാ​യീ​ക​രി​ച്ച​യാ​ളാ​ണ്​ പ​ടേ​ക്ക​ർ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി ബോ​ളി​വു​ഡ് ന​ട​ൻ നാ​ന പ​ടേ​ക്ക​റി​നെ ക്ഷ​ണി​ച്ച​തി​ൽ വി​മ​ർ​ശ​നം ശ​ക്തം. ക​ശ്മീ​ർ ഫ​യ​ൽ​സ്, കേ​ര​ള സ്റ്റോ​റി പോ​ലു​ള്ള സം​ഘ്​​പ​രി​വാ​ർ പ്ര​ചാ​ര​ണ സി​നി​മ​ക​ളെ ന്യാ​യീ​ക​രി​ച്ച് രം​ഗ​ത്തു​വ​ന്ന ഒ​രാ​ളെ ഇ​ട​ത് സ​ർ​ക്കാ​റും സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യും എ​ന്തി​നാ​ണ് മേ​ള​യി​ലേ​ക്ക് ക്ഷ​ണി​ച്ച​തെ​ന്നാ​ണ് ഒ​രു​വി​ഭാ​ഗം ച​ല​ച്ചി​ത്ര പ്രേ​മി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ക​രു​ടെ​യും നി​രൂ​പ​ക​രു​ടെ​യും ചോ​ദ്യം.

ടി.​വി ചാ​ന​ൽ ഷോ​ക​ളു​ടെ അ​ഭി​മു​ഖ​ങ്ങ​ളി​ലും തീ​വ്ര​സം​ഘ്​​പ​രി​വാ​ർ രാ​ഷ്ട്രീ​യം പി​ൻ​പ​റ്റു​ന്ന​യാ​ളാ​ണ് നാ​ന പ​ടേ​ക്ക​ർ. സു​ദീ​പ് സെ​ന്നി​ന്‍റെ കേ​ര​ള സ്റ്റോ​റി​യി​ലും വി​വേ​ക് ആ​ഗ്നി​ഹോ​ത്രി​യു​ടെ ക​ശ്മീ​ർ ഫ​യ​ൽ​സി​നെ​യും വി​മ​ർ​ശി​ച്ച ന​സി​റു​ദ്ദീ​ൻ ഷാ​ക്കെ​തി​രെ വി​വേ​ക് അ​ഗ്നി​ഹോ​ത്രി​യോ​ടൊ​പ്പം നാ​ന പ​ടേ​ക്ക​ർ രം​ഗ​ത്തു​വ​ന്നി​രു​ന്നു. അ​ങ്ങ​നെ​യൊ​രാ​ളെ മു​ഖ്യാ​തി​ഥി​യാ​ക്കി​യ​ത് ഇ​ട​ത് സ​ർ​ക്കാ​ർ നി​ല​പാ​ടാ​ണോ​യെ​ന്ന് ച​ല​ച്ചി​ത്ര നി​രൂ​പ​ക​ൻ ഒ.​കെ. ജോ​ണി ചോ​ദി​ച്ചു.

സം​ഘ്​​പ​രി​വാ​ർ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ പ്ര​ചാ​ര​ക​നാ​യ നാ​ന പ​ടേ​ക്ക​ർ എ​ങ്ങ​നെ അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ര​ഞ്ജി​ത്തി​ന് ഇ​തി​ഹാ​സ​കാ​ര​നാ​യി​യെ​ന്ന വി​മ​ർ​ശ​ന​വു​മാ​യി അ​ഭി​ഭാ​ഷ​ക​നാ​യ സി. ​ഷു​ക്കൂ​ർ രം​ഗ​ത്തെ​ത്തി. വി​ഷ​യ​ത്തി​ൽ അ​ക്കാ​ദ​മി ഒൗ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

നേ​ര​ത്തേ ക​മ്യൂ​ണി​സ്റ്റ് വി​രു​ദ്ധ​നാ​യ പോ​ളി​ഷ് സം​വി​ധാ​യ​ക​ൻ ക്രി​സ്റ്റോ​ഫ് സ​നൂ​സി​ക്ക് രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ൽ ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്റ് പു​ര​സ്‌​കാ​രം ന​ൽ​കു​ന്ന​തി​നെ​ച്ചൊ​ല്ലി അ​ക്കാ​ദ​മി​ക്കു​ള്ളി​ൽ​ത​ന്നെ ഭി​ന്നാ​ഭി​പ്രാ​യ​മു​യ​ർ​ന്നി​രു​ന്നു.

എ​ന്നാ​ൽ, സ​നൂ​സി​യു​ടെ രാ​ഷ്ട്രീ​യ പ്ര​ത്യ​യ​ശാ​സ്ത്ര​മോ വി​ശ്വാ​സ​മോ നി​ല​പാ​ടു​ക​ളോ അ​ല്ല ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മാ​ന​ദ​ണ്ഡ​മെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ സി​നി​മ​ക​ൾ​ക്കാ​ണ് പു​ര​സ്കാ​രം ന​ൽ​കു​ന്ന​തെ​ന്നു​മാ​യി​രു​ന്നു അ​ക്കാ​ദ​മി​യു​ടെ വി​ശ​ദീ​ക​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:International Film Festival of KeralaThiruvananthapuram NewsIFFK 2023
News Summary - Malayalam movies that fill the heart of the International Film Festival
Next Story