സഹകരണ ഭവന വായ്പ അടച്ചുതീർത്തവർക്ക് ആധാരം തിരികെനൽകണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: ഭവനവായ്പ പൂർണമായി അടച്ച വായ്പക്കാരെൻറ ആധാരം തടഞ്ഞുവെക്കാൻ പ്രാഥമിക സഹകരണ സംഘങ്ങൾക്കോ സഹകരണ ഹൗസിങ് ഫെഡറേഷേനാ അധികാരമില്ലെന്ന് ഹൈകോടതി. ഫെഡറേഷനും പ്രാഥമിക സഹകരണ സംഘവും തമ്മിെല ഇടപാടിലെ ഇൗടായി വായ്പക്കാരെൻറ വസ്തു തടഞ്ഞുവെക്കാനാവില്ലെന്നും വായ്പ അടച്ചുതീർത്തവർക്ക് ഉടൻ ആധാരം തിരിച്ചുനൽകണമെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
പണം പൂർണമായി അടച്ച വായ്പക്കാരിക്ക് ആധാരം തിരികെ നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സഹകരണ ഹൗസിങ് ഫെഡറേഷൻ നൽകിയ അപ്പീൽ ഹരജി തള്ളിയാണ് ഉത്തരവ്.
വായ്പ തിരിച്ചടച്ച് ഏഴു വർഷം കഴിഞ്ഞിട്ടും ആധാരം മടക്കിനൽകിയില്ലെന്നാരോപിച്ച് ചേർത്തല പട്ടണക്കാട് സ്വദേശിനി ലീല ഐസക് നൽകിയ ഹരജിയിൽ ആധാരം തിരികെ നൽകാൻ സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെയായിരുന്നു ഫെഡറേഷെൻറ അപ്പീൽ. പ്രാഥമിക സഹകരണ സംഘത്തിന് ആവശ്യമായ ആസ്തിയില്ലാത്തതിനാലാണ് പണം അടച്ചുതീർത്തിട്ടും ആധാരം തിരികെനൽകാത്തതെന്ന വാദമാണ് അപ്പീൽ ഹരജിയിൽ ഉന്നയിച്ചത്.
പ്രാഥമിക സഹകരണ സംഘങ്ങൾക്ക് പണം അനുവദിക്കുന്നത് സംഘങ്ങളുടെ ഉന്നത ഘടകമായ സ്റ്റേറ്റ് കോഒാപറേറ്റിവ് ഹൗസിങ് ഫെഡറേഷനാണ്. ഭവന വായ്പയെന്ന നിലയിൽ ഒാരോന്നായല്ല, പല വായ്പക്കുള്ള പണമാണ് പ്രാഥമിക സഹകരണ സംഘത്തിന് ഫെഡറേഷൻ അനുവദിക്കുന്നത്.
പ്രാഥമിക സഹകരണ സംഘങ്ങളാണ് പണം ഭവന വായ്പയായി അംഗങ്ങളിൽ എത്തിക്കുന്നത്. ഇതിനുള്ള ഇൗടായി പ്രാഥമിക സഹകരണസംഘം വാങ്ങിവെക്കുന്ന ആധാരം ഫെഡറേഷന് കൈമാറുകയാണ് ചെയ്യുന്നത്. സഹകരണ സംഘങ്ങൾക്ക് അനുവദിച്ച പണത്തിനുള്ള ഈടെന്ന നിലക്കാണ് ഫെഡറേഷൻ ആധാരം വാങ്ങിവെക്കുന്നത്. വാങ്ങിയ പണം മുഴുവൻ തിരികെ നൽകാതെ സഹകരണ സംഘങ്ങൾക്ക് ആധാരം ഫെഡറേഷനിൽനിന്ന് തിരിച്ചുകിട്ടില്ലെന്നാണ് ഇരുകൂട്ടരും തമ്മിലെ വ്യവസ്ഥ. എന്നാൽ, പ്രാഥമിക സഹകരണ സംഘത്തിൽ പണം അടച്ചു തീർത്താൽ ആധാരം തിരികെ ലഭിക്കുമെന്നതാണ് വായ്പക്കാരനും സംഘവും തമ്മിലെ കരാർ.
വായ്പയെടുക്കുന്നവരും സഹകരണ ഭവന ഫെഡറേഷനും തമ്മിൽ ഒരു കരാറുമില്ലെന്നിരിക്കെ ഇടനിലക്കാരായ സഹകരണ സംഘങ്ങൾ പണം തിരിച്ചടക്കാത്തതിന് ആധാരം തടഞ്ഞുവെക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. പ്രാഥമിക സഹകരണ സംഘത്തിെൻറ ബാധ്യത വായ്പക്കാരെൻറ തോളിൽ വെക്കുന്ന കീഴ്വഴക്കം അംഗീകരിക്കാനാവില്ല. മതിയായ ആസ്തിയില്ലാത്ത സഹകരണ സംഘങ്ങൾക്ക് പണം അനുവദിച്ചിട്ടുണ്ടെങ്കിൽ വായ്പക്കാരനല്ല, ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പ്രാഥമിക സംഘം ഭരണകർത്താക്കളുമാണ് അതിനുത്തരവാദി.
മതിയായ രേഖകളും ഈടുമില്ലാതെ പണം നൽകിയിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുകയാണ് വേണ്ടെതന്നും കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.