മലയാള സർവകലാശാലയിൽ എസ്.എഫ്.ഐക്ക് മികവാർന്ന ജയം
text_fieldsതിരൂർ: മലയാള സർവകലാശാല തെരഞ്ഞെടുപ്പിൽ മത്സരം നടന്ന മൂന്ന് ജനറൽ സീറ്റിലും എസ്.എഫ്.ഐക്ക് ജയം. എം.എസ്.എഫ്-കെ.എസ്.യു സഖ്യത്തെ പരാജയപ്പെടുത്തിയാണ് എസ്.എഫ്.ഐ മികവാർന്ന വിജയം നേടിയത്. ചെയർപേഴ്സൻ ഒ. ശ്രീകാന്ത്, ജനറൽ സെക്രട്ടറി വി. സഞ്ജീവ്, സ്പോർട്സ് സെക്രട്ടറി കെ. പ്രണവ് എന്നിവരാണ് വിജയിച്ചത്. നോമിനേഷൻ പ്രക്രിയ അവസാനിച്ചപ്പോൾ 21 സീറ്റിൽ 18 ലും എസ്.എഫ്.ഐ സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചിരുന്നു.
വൈസ് ചെയർപേഴ്സൻ - അഫ്സൽ റാഫി, വൈസ് ചെയർപേഴ്സൻ സ്ത്രീ സംവരണം - എ.കെ പ്രിയനന്ദ, ജോ. സെക്രട്ടറി -അലൻ ജോമോൻ, ജോ. സെക്രട്ടറി -സി.വി നീന പ്രകാശ്, ഫൈൻ ആർട്സ് സെക്രട്ടറി പി.എസ് ധാത്രിയ, മാഗസിൻ എഡിറ്റർ കെ. അനഘ, സെനറ്റ് പ്രതിനിധി -കെ.സി. നിവേദ്യ, അസോസിയേഷൻ സെക്രട്ടറിമാർ: ഭാഷാശാസ്ത്രം -ടി. വിനയ്,
സാഹിത്യപഠനം -കെ. ഗായത്രി, സാഹിത്യരചന -ശരത് ആർ. കിരൺ, സംസ്കാര പൈതൃകപഠനം -ഇ.ആർ അജിത്ത്, മാധ്യമപഠനം - എം.പി പ്രജിത്ത് ലാൽ, പരിസ്ഥിതി പഠനം - പി. ചന്ദന, വികസനപഠനം - ടി.പി. അതുൽ കൃഷ്ണ, സോഷ്യോളജി -ഇ.എം. അഫ്സൽ, ചരിത്രപഠനം ഒ. അരുൺലാൽ, ചലച്ചിത്രപഠനം -എം. വിപിൻ, താരതമ്യ വിവർത്തനപഠനം -പി.കെ. അമർ സനാദ്.
നോമിനേഷൻ സമർപ്പിച്ച ഘട്ടത്തിൽ എം.എസ്.എഫ്-കെ.എസ്.യു സഖ്യം സമർപ്പിച്ച മുഴുവൻ നോമിനേഷനും തള്ളിയിരുന്നു. കോടതിയിൽനിന്ന് അനുകൂല വിധി നേടിയാണ് വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.