മലയാളം സർവകലാശാല: തീരുമാനങ്ങളെടുത്തത് യു.ഡി.എഫ് കാലത്ത് -ജലീൽ
text_fieldsതിരുവനന്തപുരം: മലയാളം സർവകലാശാല ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പുകമറ സൃഷ്ടിക്കാനാണ് യു.ഡി.എഫ് ശ്രമി ക്കുന്നതെന്ന് മന്ത്രി കെ.ടി. ജലീൽ. യു.ഡി.എഫ് കാലത്താണ് ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ചുള്ള സുപ്രധാനമായ നടപടിക്ര മങ്ങൾ കൈക്കൊണ്ടതെന്നും അത് തുടരുക മാത്രമാണ് നിലവിലെ സർക്കാർ ചെയ്തതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
2012 നവംബർ ഒന്നിനാണ് മലയാളം സർവകലാശാല നിലവിൽ വന്നത്. ഇതിൻെറ തലേ ദിവസം തന്നെ ആദവനാട് വില്ലേജിലെ നൂറ് ഏക്കർ ഭൂമി സർവകലാശാലക്ക് വേണ്ടി ഏറ്റെടുക്കുന്നതിന് സർക്കാർ ഭരണാനുമതി നൽകി ഉത്തരവായിരുന്നു. ഇതിൻെറ മറ്റ് നടപടികളൊന്നും പൂർത്തിയായിരുന്നില്ല. എന്നാൽ ഈ സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ സ്ഥലമുടമകളുടെ ശക്തമായ പ്രതിഷേധവും തടസ്സങ്ങളും ഉണ്ടെന്ന് സ്ഥലം സന്ദർശിച്ച വൈസ് ചാൻസലർ കെ. ജയകുമാർ 2013 നവംബർ ആറിന് മലപ്പുറം കലക്ടർക്ക് കത്ത് നൽകിയിരുന്നു.
കുന്നുകളും ഗർത്തങ്ങളും പാറ ക്വാറികളുമുള്ള സ്ഥലം സർവകലാശാല നിർമിക്കാൻ അനുയോജ്യമല്ലെന്നും ഈ സ്ഥലം നികത്തിയെടുക്കുന്നതിന് ഭീമമായ തുക ചെലവാകുന്നതിനാൽ തുടർ നടപടികൾ നിർത്തി വെക്കണമെന്നും കത്തിൽ പരാമർശിച്ചിരുന്നെന്ന് കെ ടി. ജലീൽ പറഞ്ഞു.
തുടർന്ന് 2015 മാർച്ച് 12ന് ചേർന്ന സംസ്ഥാനതല മോണിറ്ററിങ് കമ്മറ്റിയുടെ ശിപാർശ അംഗീകരിച്ചുകൊണ്ട് സർവകലാശാലക്ക് വേണ്ടി വെട്ടം വില്ലേജിലെ 696.48 ആർ ഭൂമി നെഗോഷ്യേറ്റഡ് പർച്ചേസ് വഴി ഏറ്റെടുക്കുന്നതിന് 2015 ഏപ്രിൽ 22ന് യു.ഡി.എഫ് സർക്കാറിൻെറ കാലത്താണ് റവന്യു വകുപ്പിൽനിന്ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.
ഈ സ്ഥലം പരിവർത്തനം ചെയ്യുന്നതിന് 2015 ജൂലൈ ഒമ്പതിന് കൃഷി വകുപ്പിൽ നിന്ന് അനുമതി ലഭിച്ചു. സ്ഥലം ഏറ്റെടുക്കുന്നതിനായി രജിസ്ട്രാർക്ക് അനുമതി നൽകിയതും സ്ഥലം വാങ്ങുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് 25 കോടി രൂപയുടെ ഭരണാനുമതി നൽകിയതും ഇേത വർഷം സെപ്തംബർ 25ന് യു.ഡി.എഫ് സർക്കാറിൻെറ ഭരണകാലത്ത് തന്നെയാണെന്നും ജലീൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.