മലയാളം സർവകലാശാല സ്ഥലമേറ്റെടുപ്പിൽ ഗുരുതര ക്രമക്കേടെന്ന് പ്രതിപക്ഷം
text_fieldsതിരുവനന്തപുരം: മലയാളം സർവകലാശാല സ്ഥലമേറ്റെടുപ്പിൽ ഗുരുതര ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. സി. മമ്മൂട്ടിയാണ് അടിയ ന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്. സർവകലാശാലക്കായി ഏറ്റെടുത്ത സ്ഥലം കൈമാറാത്തതിനാൽ വികസന മുരടിപ്പ് ഉണ്ട െന്ന് സി. മമ്മൂട്ടി ചൂണ്ടിക്കാട്ടി. അവതരണാനുമതി നിഷേധിച്ച സ്പീക്കറുടെ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി.
പ്രമേയത്തിന് അടിയന്തര പ്രാധാന്യമില്ലെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ചതാണ് പ്രതിപക്ഷത്തെ പ്രകോപ്പിപ്പിച്ചത്. ആദ്യ സബ്മിഷനായി വിഷയം ഉന്നയിക്കാമെന്ന് സ്പീക്കർ വ്യക്തമാക്കിയെങ്കിലും പ്രതിപക്ഷം തയാറായില്ല.
അടിയന്തര പ്രമേയം അവതരിപ്പിക്കാനുള്ള പ്രതിപക്ഷത്തിന്‍റെ അവകാശം സ്പീക്കർ കവർന്നെടുക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് െചന്നിത്തല ആവശ്യപ്പെട്ടു. സർവകലാശാലയുടെ സ്ഥലമേറ്റെടുപ്പ് അടക്കമുള്ള കാര്യങ്ങളുടെ അന്തിമഘട്ടം ജൂൺ മാസത്തിലാണ് നടന്നത്. അതിനാൽ വിഷയത്തിന് അടിയന്തര പ്രാധാന്യമുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.
2016ലാണ് സ്ഥലമേറ്റെടുക്കുന്നത് സംബന്ധിച്ച റിപ്പോർട്ട് വന്നത്. രണ്ട് ദിവസം മുമ്പ് ചോദ്യോത്തരവേളയിലും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ധനാഭ്യർഥനയിലും വിഷയം ഉയർന്നു വന്നിരുന്നു. അന്ന് വിശദമായി ചർച്ച നടക്കുകയും മന്ത്രി മറുപടി നൽകുകയും ചെയ്തിട്ടുണ്ടെന്നും സ്പീക്കർ വിശദീകരിച്ചു.
സ്പീക്കറുടെ വിശദീകരണത്തിൽ തൃപ്തരാകാത്ത പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി മുദ്രാവാക്യം വിളിച്ചു. തുടർന്ന് സഭ വിട്ടിറങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.