ഗൃഹവാസ പരിചരണകേന്ദ്രം എന്താണന്നറിയാമോ? അങ്ങനെയെങ്കിൽ ഇതു കൂടി അറിയണം
text_fieldsകോഴിക്കോട്: കോവിഡുമായി ബന്ധമുള്ള ഇംഗ്ലീഷ് വാക്കുകൾക്ക് ഉചിതമായ മലയാള പദങ്ങൾ കണ്ടുപിടിച്ച് ഭരണപരിഷ്കാര (ഔദ്യോഗിക ഭാഷ) വകുപ്പ്. കോവിഡ് വ്യാപനത്തിനു ശേഷം ഡോക്ടർമാരും വിദഗ്ധരും നിരവധി ഇംഗ്ലീഷ് വാക്കുകളാണ് ഉപയോഗിക്കുന്നത്.
സർക്കാർ അറിയിപ്പുകളിലും മന്ത്രിമാരുടെ വാർത്തസമ്മേളനങ്ങളിലും മാധ്യമങ്ങളിലും ഇത്തരം ഇംഗ്ലീഷ് വാക്കുകളുപയോഗിക്കുന്നുണ്ട്. കോവിഡ് രണ്ടാം തരംഗത്തിനു പിന്നാലെ വ്യാപകമായി ഉപയോഗിക്കുന്ന ഇംഗ്ലീഷ് പദമായ ഡൊമിസിലറി കെയർ സെൻററിന് ഗൃഹവാസ പരിചരണകേന്ദ്രം എന്നാണ് മലയാളീകരിച്ചത്. കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ വാർത്തസമ്മേളനത്തിൽ 'കരുതൽ വാസകേന്ദ്രം' എന്നായിരുന്നു പ്രയോഗിച്ചത്.
കോമോർബിഡിറ്റി - അനുബന്ധ രോഗം, ക്വാറൻറീൻ-സമ്പർക്ക വിലക്ക്, ഹോം ക്വാറൻറീൻ - ഗാർഹിക സമ്പർക്ക വിലക്ക്, റിവേഴ്സ് ക്വാറൻറീൻ - സംരക്ഷണ സമ്പർക്ക വിലക്ക്, കോൺടാക്ട് ട്രേസിങ് - സമ്പർക്കാന്വേഷണം, ഹെർഡ് ഇമ്യൂണിറ്റി - സാമൂഹിക പ്രതിരോധശേഷി, ആൻറിബോഡി - പ്രതിവസ്തു, സൂപ്പർ സ്െപ്രഡ്- അതിതീവ്ര വ്യാപനം തുടങ്ങിയവയാണ് മറ്റു പ്രധാന മൊഴിമാറ്റങ്ങൾ. സംസ്ഥാനത്തെ 15 പ്രധാന വകുപ്പുകളിലെ സാങ്കേതിക പദങ്ങൾ ഔദ്യോഗിക ഭാഷയുമായി ബന്ധപ്പെട്ട ഭരണപരിഷ്കാര വകുപ്പ് മലയാളത്തിലേക്ക് മാറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.