ഇന്നു മുതൽ മലയാളം നിർബന്ധം
text_fieldsതിരുവനന്തപുരം: മലയാളം ഔദ്യോഗിക ഭാഷയെന്നത് ഇനി വെറുംവാക്കല്ല. നിയമം നിലവില്‍ വന്നു. സെക്രട്ടറിയേറ്റ് ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഇന്ന് മുതൽ മലയാളം നിര്‍ബന്ധം.
സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ, സഹകരണ സ്ഥാപനങ്ങള്‍ക്കെല്ലാം നിയമം ബാധകം. ഉത്തരവുകളും സര്‍ക്കുലറുകളും കത്തുകളും മലയാളത്തില്‍ തന്നെ വേണം. ഓഫീസ് ബോര്‍ഡുകള്‍, ഉദ്യോഗസ്ഥരുടെ പേര്, ഉദ്യോഗപ്പേര് എന്നിവ ബോര്‍ഡുകളില്‍ മലയാളത്തിലും ഇംഗ്ലീഷിലും തുല്യ വലുപ്പത്തില്‍ പ്രദര്‍ശിപ്പിക്കണം.ഓഫീസ് മുദ്രകള്‍, ഉദ്യോഗസ്ഥരുടെ പേരും ഓദ്യോഗികപദവിയും അടങ്ങുന്ന തസ്തികമുദ്രകളും മാതൃഭാഷയിൽ തന്നെയാകണം.
ഭരണഭാഷ മലയാളമാക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മൂന്നുമാസത്തിലൊരിക്കല്‍ അവലോകനം ചെയ്ത് വീഴ്ചവരുത്തുന്നവര്‍ക്കെതിരെ കര്‍ക്കശ നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. അതേസമയം സംസ്ഥാനത്തെ തമിഴ്, കന്നട ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഭാഷ സംബന്ധിച്ച് നിലവില്‍ നല്‍കുന്ന ഇളവുകള്‍ നിലനിര്‍ത്തിയിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഹൈക്കോടതി, സുപ്രീംകോടതി, ഇതരസംസ്ഥാനങ്ങള്‍, തമിഴ്, കന്നട അല്ലാതെയുള്ള മറ്റ് ഭാഷാ ന്യൂനപക്ഷക്കാരുമായുള്ള കത്തിടപാടുകള്‍ക്ക് ഇംഗ്ലീഷ് ഉപയോഗിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.