ഹെലികോപ്ടർ അപകടത്തിൽ മരിച്ചവരിൽ മലയാളിയും
text_fieldsഊട്ടിക്കടുത്ത കൂനൂരിൽ സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരിൽ മലയാളിയും. തൃശൂർ പുത്തൂർ സ്വദേശിയായ വ്യോമസേന ജൂനിയർ വാറന്‍റ് ഓഫിസർ പ്രദീപാണ് മരിച്ചത്. ജനറൽ ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ 13 പേരാണ് അപകടത്തിൽ മരിച്ചത്.
ഏതാനും ദിവസങ്ങൾക്കുമുമ്പ് മകെൻറ ജന്മദിനാഘോഷത്തിനും പിതാവിെൻറ ചികിത്സാ ആവശ്യങ്ങൾക്കുമായി പ്രദീപ് നാട്ടിലെത്തിയിരുന്നു. തിരിച്ചെത്തി ജോലിയിൽ പ്രവേശിച്ചതിെൻറ നാലാം ദിവസമാണ് ദുരന്തം. ഭാര്യയും രണ്ടു മക്കളുമാണുള്ളത്.
ജനറൽ ബിപിൻ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്ടറിെൻറ ഫ്ലൈറ്റ് ഗണ്ണർ ആയിരുന്നു പ്രദീപ്. 2004ൽ വ്യോമസേനയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച ഇദ്ദേഹം പിന്നീട് എയർ ക്രൂ ആയി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിലുടനീളം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഛത്തിസ്ഗഢിലെ മാവോയിസ്റ്റുകൾക്കെതിരായ ഓപറേഷനുകൾ, ഉത്തരാഖണ്ഡിലും കേരളത്തിലും പ്രളയ സമയത്തെ രക്ഷാപ്രവർത്തനം എന്നിവയിൽ പങ്കെടുത്തു. 2018ൽ കേരളത്തിലെ പ്രളയസമയത്ത് കോയമ്പത്തൂർ വ്യോമസേന താവളത്തിൽനിന്ന് രക്ഷാ പ്രവർത്തനങ്ങൾക്കായി പുറപ്പെട്ട ഹെലികോപ്ടർ സംഘത്തിൽ എയർ ക്രൂ ആയി സ്വമേധയാ ഡ്യൂട്ടി ഏറ്റെടുത്തു. ഒട്ടേറെ ജീവനുകൾ രക്ഷപ്പെടുത്താൻ സാധിച്ച, പ്രദീപ് ഉൾപ്പെട്ട ആ ദൗത്യസംഘത്തിന് പ്രസിഡൻറിെൻറയും സംസ്ഥാന സർക്കാറിെൻറയും പ്രത്യേക പ്രശംസ നേടാനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.