മലയാളി ഇംഗ്ലണ്ടിലെ ലോതാൻ മേയർ
text_fieldsമലയാളിയായ ഫിലിപ് എബ്രഹാം ഇംഗ്ലണ്ടിലെ പ്രമുഖ നഗരങ്ങളിൽ ഒന്നായ ലോതാൻ മേയർസ്ഥാനത്തേക്ക് തെരഞ്ഞെടുക്കെപ്പട്ടു. ഡെപ്യൂട്ടി മേയർ സ്ഥാനം അലങ്കരിച്ചുവരുകയായിരുന്നു ഫിലിപ്. പത്തനംതിട്ട ജില്ലക്കാരനാണ് ഇദ്ദേഹം. നേര
േത്ത മേയറായിരുന്ന കാരൾ ഡേവിസിൽനിന്ന് ഫിലിപ് ചുമതലയേറ്റെടുത്തു. എസെക്സിലെ എപ്പിങ് ഫോറസ്റ്റ് ഡിസ്ട്രിക്റ്റിലെ ജനസാന്ദ്രമായ നഗരമാണ് ലോതാൻ. ഇവിടത്തെ സ്കൂളുകൾ, ക്ലബുകൾ തുടങ്ങിയ പൗരകേന്ദ്രിതമായ സ്ഥാപനങ്ങളും സേവനകേന്ദ്രങ്ങളും സംഘടിപ്പിക്കുന്ന പരിപാടികളുടെ പ്രതിനിധിയായിരിക്കും ഇദ്ദേഹം. േമയർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതിൽ അത്യധികം സന്തോഷിക്കുന്നതായും ഇൗ ജനവിഭാഗത്തെ സേവിക്കാൻ അവസരം നൽകിയതിലൂടെ താൻ ആദരിക്കപ്പെട്ടതായി തോന്നുന്നുവെന്നും ഫിലിപ് പ്രതികരിച്ചു. അൽഡേർട്ടൺ വാർഡ് കൗൺസിലിലേക്ക് 2012ലാണ് ഫിലിപ് എബ്രഹാം ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. 2016ൽ വീണ്ടും തെരഞ്ഞെടുത്തു.
രാഷ്ട്രീയബന്ധമില്ലാത്ത പ്രാദേശിക സംഘടനയായ ലോതാൻ റെസിഡൻറ്സ് അസോസിയേഷനാണ് ഇദ്ദേഹത്തെ പിന്തുണച്ചത്. യു.കെയിലെ ഇന്ത്യൻ വംശജരിലും ഇൗ മലയാളിക്ക് വൻ സ്വാധീനമുണ്ട്. യു.കെ കേരള ബിസിനസ് ഫോറത്തിെൻറ സ്ഥാപകനും ബ്രിട്ടീഷ് സൗത്ത് ഇന്ത്യ കൗൺസിൽ കോമേഴ്സിെൻറ സഹസ്ഥാപകനുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.