ഏജൻറ് ചതിച്ചു; മലയാളി യുവാവ് ഒരു വർഷമായി കുവൈത്ത് ജയിലിൽ
text_fieldsകൊച്ചി: ഏജൻറിെൻറ ചതിയിൽ കുവൈത്ത് ജയിലിലായ മകെൻറ മോചനത്തിന് ഓഫിസുകൾ കയറിയി റങ്ങുകയാണ് പിതാവ്. 2018 ജനുവരി അഞ്ചിനാണ് നായരമ്പലം സ്രാമ്പിക്കൽ ക്ലീറ്റസിെൻറ മകൻ ജോമോൻ ( 24) സൂപ്പർമാർക്കറ്റിലെ ജോലിക്കായി നെടുമ്പാശ്ശേരിയിൽനിന്ന് കുവൈത്തിലേക്ക് പോയത്.
വിമാനത്താവളത്തിൽ വെച്ച് ഏജൻറുമാരായ മണ്ണാർക്കാട് സ്വദേശികളായ ഫൈസൽ, അബ്ദുൽസലാം എന്നിവർ ബാഗും മൊബൈലും ജോമോനെ ഏൽപ്പിച്ചു. കുവൈത്തിലെത്തിയാൽ കൂട്ടാൻ വരുന്ന ആൾക്ക് ബാഗ് നൽകാനാണ് ആവശ്യപ്പെട്ടത്. പുറപ്പെടാൻ സമയമായതിനാൽ ബാഗ് തുറക്കാനോ നോക്കാനോ സാധിച്ചില്ല. പ്രധാന ഏജൻറായ ചെല്ലാനം സ്വദേശി ഷരുണാണ് ഇവരെ ജോമോന് പരിചയപ്പെടുത്തിയത്. കൈവശം കഞ്ചാവാണെന്നറിയാതെ ജോമോൻ കുവൈത്തിലെത്തുകയും വിമാനത്താവളത്തിലെ പരിശോധനയിൽ കുടുങ്ങുകയുമായിരുന്നു.
വിമാനത്താവളത്തിലെത്തിയത് അറിയിച്ചിരുന്നെങ്കിലും രണ്ടാഴ്ചയോളം ജോമോനെ ബന്ധപ്പെടാൻ വീട്ടുകാർക്ക് സാധിച്ചില്ല. പിന്നീടാണ് കഞ്ചാവ് ൈകവശം വെച്ചതിന് അറസ്റ്റിലായ വിവരം അറിഞ്ഞതെന്ന് പിതാവ് ക്ലീറ്റസ് പറയുന്നു. ഇപ്പോൾ മർകസി സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നാണ് അറിയുന്നത്. കസ്റ്റഡിയിലായ ശേഷം ജോമോൻ വിളിച്ചപ്പോഴാണ് ഏജൻറുമാർ ചതിച്ചത് വീട്ടുകാർ അറിഞ്ഞത്.
ഇതിനിടെയിലാണ് 2018 ഫെബ്രുവരി 17ന് നെടുമ്പാശ്ശേരി എയർപോർട്ടിന് സമീപം കാറിൽ കഞ്ചാവുമായി ഏജൻറുമാരായ ഫൈസലിനെയും അബ്ദുൽസലാമിനെയും എക്സൈസ് അറസ്റ്റ് ചെയ്തത്. ഇവർ കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്ത് നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
വിവരങ്ങളെല്ലാം ഉൾപ്പെടുത്തി പ്രധാനമന്ത്രിക്കും എക്സൈസിനും നോർക്കയിലും ഇന്ത്യൻ എംബസിയിലും പരാതി നൽകിയതായി പിതാവ് പറഞ്ഞു. എന്നാൽ, ഒരുവർഷം കഴിഞ്ഞിട്ടും മകൻ നിരപരാധിയാണെന്ന് തെളിയിക്കാനാകുന്നില്ല. മത്സ്യത്തൊഴിലാളിയായ ക്ലീറ്റസിെൻറ രണ്ടുമക്കളിൽ ഇളയവനാണ് ജോമോൻ. ഐ.ടി.ഐ പഠനത്തിന് ശേഷമാണ് കുടുംബത്തിന് താങ്ങാവാൻ ഗൾഫിൽ ജോലിക്ക് ശ്രമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.