അഫ്ഗാനിൽ തട്ടിക്കൊണ്ടു പോയവരിൽ മലയാളിയും
text_fieldsമാവേലിക്കര: അഫ്ഗാനിസ്താനിൽ മലയാളി എൻജിനീയറെ താലിബാൻ സേന തട്ടിക്കൊണ്ടുപോയതായി കുടുംബത്തിന് വിവരം ലഭിച്ചു. കുറത്തികാട് ഉഷസിൽ വി.കെ. മുരളീധരനെയാണ് (54) തട്ടിക്കൊണ്ടുപോയതായി അനൗദ്യോഗിക വിവരം ബന്ധുക്കൾക്ക് ലഭിച്ചത്. ടവറുകളുടെ ജോലി ഏറ്റെടുത്ത് നടത്തുന്ന കെ.ഇ.സി ഇൻറർനാഷനൽ എന്ന കമ്പനിയുടെ മാനേജറാണ് മുരളീധരൻ.
25 വർഷമായി ഈ കമ്പനിയിൽ ജോലിചെയ്യുന്നു. നേരേത്ത നേപ്പാൾ, ഭൂട്ടാൻ, ശ്രീലങ്ക എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്ന മുരളീധരൻ മൂന്നുമാസം മുമ്പാണ് അഫ്ഗാനിലെത്തുന്നത്. രാവിലെ കമ്പനി വാഹനത്തിൽ ഏഴുപേരടങ്ങുന്ന സംഘം ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ തട്ടിക്കൊണ്ടുപോവുകയായിരുെന്നന്നാണ് അറിഞ്ഞത്. ഇൗ മാസം അഞ്ചിന് മുരളീധരൻ ഭാര്യ ഉഷയെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. പിന്നീട് ഒരുവിവരവും ലഭ്യമായിട്ടില്ല.
മകൻ മോനിഷ് ഷാർജയിലും മകൾ രേഷ്മ എൻജിനീയറിങ് വിദ്യാർഥിനിയുമാണ്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസിന് വിവരമൊന്നും ലഭ്യമായിട്ടില്ല. അഭ്യൂഹമാണോ സത്യമാണോ എന്നറിയാതെ വിഷമിക്കുകയാണ് കുടുംബാംഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.