മലയാളി വിദ്യാർഥി ബംഗളൂരുവിൽ ബൈക്കപകടത്തിൽ മരിച്ചു
text_fieldsബംഗളൂരു: എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി വിദ്യാർഥി ബംഗളൂരുവിൽ ബൈക്കപകടത്തിൽ മരിച്ചു. കോഴിക്കോട് കൊയിലാണ്ടി ബീച്ച് റോഡ് മർകുറി ഹൗസിൽ റഷീദ് മുനഫറിന്റെയും ഹൗലത്ത് ബീവിയുടെയും മകൻ മബ്നാൻ (16) ആണ് മരിച്ചത്.
ബംഗളൂരു ലിംഗരാജപുരം ജ്യോതി ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ്. 20 വർഷമായി റഷീദ് മുനഫറും കുടുംബവും ബംഗളൂരു ടാണറി റോഡിലെ വസതിയിലാണ് താമസം. ബംഗളൂരുവിലെ നഗരജീവിതം അവസാനിപ്പിച്ച് കുടുംബം നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മബ്നാന്റെ അപകട മരണം.
ഒരു മാസമായി കുടുംബം നാട്ടിലായിരുന്നു. മബ്നാന് പരീക്ഷ എഴുതാനും ബംഗളൂരിലെ വീട് ഒഴിയാക്കാനുമാണ് ഉമ്മയും സഹോദരിയോടും കൂടെ മബ്നാന്‍ വന്നത്. സഹപാഠിയോടൊപ്പം ബൈക്കിൽ സഞ്ചരിക്കവെ വൈറ്റ്ഫീൽഡിൽവെച്ച് ബി.എം.ടി.സി ബസുമായി കൂട്ടിയിടിച്ചാണ് അപകടം.
സഹോദരങ്ങൾ: മുആദ് മുനഫര്‍, ഹന്നത്ത് ബീവി, ഖദീജ ഹന്നത്ത്. ബംഗളൂരു കെ.എം.സി.സി പ്രവര്‍ത്തകര്‍ തുടര്‍നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.