മണിപ്പൂരിൽ കുടുങ്ങിയ മലയാളി വിദ്യാർഥികൾ തിങ്കളാഴ്ച നാട്ടിലെത്തും
text_fieldsന്യൂഡൽഹി: സംഘർഷത്തെ തുടർന്ന് മണിപ്പൂരിൽ കുടുങ്ങിയ കേന്ദ്ര സർവകലാശാലയിലെ മലയാളി വിദ്യാർഥികൾ തിങ്കളാഴ്ച നാട്ടിലെത്തും. ഒമ്പത് വിദ്യാർഥികളാണ് നാട്ടിലെത്തുക. നോർക്ക വഴി ഇവരുടെ യാത്രക്കുള്ള വിമാന ടിക്കറ്റ് ലഭിച്ചു. തിങ്കളാഴ്ച ഉച്ചക്ക് 2.30നുള്ള ബംഗളൂരു വഴിയുള്ള വിമാനത്തിലാണ് വിദ്യാർഥികൾ കേരളത്തിലെത്തുക.
അതേസമയം, മണിപ്പൂർ നാഷണൽ സ്പോർട്സ് യൂനിവേഴ്സിറ്റിയിലുള്ള വിദ്യാർഥികൾ ആശങ്കയിലാണ്. 29 മലയാളി വിദ്യാർഥികളാണ് യൂനിവേഴ്സിറ്റിയിലുള്ളത്. പരീക്ഷയുള്ളതിനാൽ നാട്ടിലേക്ക് മടങ്ങാൻ സാധിക്കില്ലെന്ന് വിദ്യാർഥികൾ പറഞ്ഞു. നാലാം തീയതി തുടങ്ങേണ്ട പരീക്ഷ സംഘർഷം കാരണമാണ് മുടങ്ങിയതെന്നും വിദ്യാർഥികൾ വ്യക്തമാക്കി.
അതിനിടെ, വിദ്യാർഥികളെ നാട്ടിലെത്തിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പിന് മുഖ്യമന്ത്രിയുടെ ഓഫിസ് നിർദേശം നൽകിയതായാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.